അജയ്യ ശക്തി

അജയ്യശക്തിയായ് ജ്വലിക്കുമഗ്നിയാണ്‌ ഞാൻ 
ഉയർവിളക്കിൽ പോർവിളിതൻ തിരികളേന്തി ഞാൻ 
വിദൂരതാരം വന്നുദിക്കുമെൻ കരങ്ങളിൽ 
അനീതിതന്നിരുൾ പിളർത്തുവാൻ 

കാടാകേ നടുങ്ങും സിംഹഗർജനങ്ങളിവിടെ   
വാനോളം ഉയർന്നിടുന്ന വൻതിരകളിവിടെ 
ഈ പകലിലും രാമഴയിലും 
കൊടുംകാറ്റുപോൽ വീശിവന്നു ഞാൻ 

അജയ്യശക്തിയായ് ജ്വലിക്കുമഗ്നിയാണ്‌ ഞാൻ 
ഉയർവിളക്കിൽ പോർവിളിതൻ തിരികളേന്തി ഞാൻ 
വിദൂരതാരം വന്നുദിക്കുമെൻ കരങ്ങളിൽ 
അനീതിതന്നിരുൾ പിളർത്തുവാൻ

* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ajayya shakthi

Additional Info

Year: 
2019

അനുബന്ധവർത്തമാനം