കന്നിവെയിൽ
നിലാവിൻ നീരലപോലെ
നീലാമ്പൽ പൂക്കൾ വിരിയേ ...
മായാതെ മായും സന്ധ്യാതീരം
രാവിൻ ചില്ലതൻ മേലെയാടീടവേ...
കന്നിവെയിൽ കണ്ണുകളിൽ കണ്ടു ഞാൻ നിൻ മുഖം
കളകളം തിരകളിൽ കേട്ടു ഞാൻ നിൻ സ്വരം
നാട്ടുവരമ്പിൻ തുമ്പപ്പൂവിൽ
തെന്നിത്തെറിക്കും മഞ്ഞുതുള്ളികൾ
ആരും കാണാ വർണ്ണം ചൂടുന്നേ
കാറ്റിൻ കൈയ്യിൽ നാണം തുള്ളുന്നേ...
ദൂരത്തായ് നിന്നാലും ചാരത്തായ് വന്നാലും
നിൻ നിഴൽ ഞാനെന്നുമേ...
കന്നിവെയിൽ കണ്ണുകളിൽ കണ്ടു ഞാൻ നിൻ മുഖം
ഓ...കളകളം തിരകളിൽ കേട്ടു ഞാൻ നിൻ സ്വരം
പുഴയിൽ നീന്തും പരൽമീൻ പോലെൻ മിഴികൾ തിരയുന്നു
ഇരവിൽ പൂക്കും മിന്നലായ് നീ മനസ്സിൽ തെളിയുന്നു (2)
കുഞ്ഞോലയാൽ കൂടൊരുക്കാം കൂടെ നീ പോരുമെങ്കിൽ
ഓ പുത്തിലഞ്ഞി മരത്തണലിൽ പോയിടാം
ഒരു മഴവില്ലിൻ ഊയലാലിടാം ..
നീലാകാശപ്പൊയ്കയിൽ മിന്നും പൂക്കൾ നുള്ളിടാം...
കന്നിവെയിൽ കണ്ണുകളിൽ കണ്ടു ഞാൻ നിൻ മുഖം
ഉം..ഓ ...
ഇലകൾ തമ്മിൽ പുണരാൻ വീണ്ടും തെന്നൽ ഇഴനെയ്യുന്നു ..
നറുതേൻ തേടും ശലഭം മെല്ലെ പൂവിൻ ചൊടി നുകർന്നു... (2)
തണ്ടുലയും ആറ്റുവഞ്ചി വെൺചാമരങ്ങളായി
ഓ കതിരണി വയൽ തുഞ്ചത്താടിടും
തെളിനീർ മഴ ചന്തമായിടാം ...
ദൂരെ ആരോ പാടും പാട്ടിൻ ഈണം തേടിടാം...
കന്നിവെയിൽ കണ്ണുകളിൽ കണ്ടു ഞാൻ നിൻ മുഖം
* Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM