ഈശ്വരന്റെ തിരുമൊഴി കേട്ടു
ഈശ്വരന്റെ തിരുമൊഴി കേട്ടു
കിളി ചിലയ്ക്കും പോലെ
ഇതാ മനുഷ്യൻ ഇതാ മനുഷ്യൻ
ഇവനെന്റെ പ്രിയപുത്രൻ (ഈശ്വരന്റെ...)
സ്വർഗ്ഗത്തിലിരുന്നു മനുഷ്യൻ പറഞ്ഞു
സ്വസ്തി ! ദൈവമേ സ്വസ്തി അവൻ
സ്വപ്ന വൃക്ഷത്തിലെ
കനി പറിച്ചപ്പോൾ സ്വരം മാറി
ദൈവത്തിന്റെ സ്വരം മാറി
ഈശ്വരന്റെ തിരുമൊഴി കേട്ടു
ഇടി മുഴങ്ങും പോലെ
ഇതാ മനുഷ്യൻ ഇതാ മനുഷ്യൻ
ഇവനെ ഞാൻ കുടിയിറക്കീ
നരകത്തിലിരുന്നു മനുഷ്യൻ പറഞ്ഞൂ
നന്ദി ദൈവമേ നന്ദി അവൻ
നിത്യ ദു:ഖത്തിന്റെ
ചുമടെടുത്തപ്പോൾ മിഴി നിറഞ്ഞു
ദൈവത്തിൻ മിഴി നിറഞ്ഞൂ ഓ... (ഈശ്വരന്റെ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Eeswarante thirumozhi kettu
Additional Info
ഗാനശാഖ: