പ്രിയേ നിൻ പ്രമദവനത്തിൽ

പ്രിയേ നിൻ പ്രമദവനത്തിൽ
സ്വയംവരത്തിനു വന്നു ഞാൻ
പ്രഭാത പുഷ്പം ചൂടിക്കൂ നീ
പ്രസാദമണിയിക്കൂ (പ്രിയേ.. )

ശാലീനസുന്ദര സങ്കൽപ്പങ്ങളാൽ
ശ്രീകോവിൽ തീർത്തു ഞാൻ - നിനക്കൊരു
ശ്രീകോവിൽ തീർത്തു ഞാൻ 
മോഹമുരുക്കി വിളക്കുകൾ വാർത്തു
സ്നേഹമവയിൽ തിരിയിട്ടു (പ്രിയേ.. )

മംഗല്യ രത്നാഭരണമിടീച്ചു
മന്ത്രം ജപിച്ചു ഞാൻ - അനുരാഗ 
മന്ത്രം ജപിച്ചു ഞാൻ 
മൗനം സമ്മത ലക്ഷണമല്ലേ
പ്രാണഹർഷങ്ങളൊന്നല്ലേ .. ഒന്നല്ലേ (പ്രിയേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Priye nin pramadavanathil

Additional Info

അനുബന്ധവർത്തമാനം