രാത്രിയാം രംഭയ്ക്ക്

രാത്രിയാം രംഭയ്ക്കു രാജ്യം മുഴുവൻ 
രഹസ്യ കാമുകന്മാർ 
രാജഹംസങ്ങളെ ദൂതിനയയ്ക്കും 
രഹസ്യ കാമുകന്മാർ (രാത്രിയാം..) 

കാൽച്ചിലങ്ക കിലുങ്ങുമ്പോൾ 
കടാക്ഷമുനകൾ ചലിക്കുമ്പോൾ 
വെള്ളിത്തളികയിൽ സോമരസം 
തുള്ളിത്തുളുമ്പുമ്പോൾ 
അവരണിയും പുളകമല്ലോ
അക്കരപ്പച്ചയിലെ പൂക്കൾ 
പൂക്കൾ കനകമല്ലിപ്പൂക്കൾ (രാത്രിയാം..) 

ആദ്യയാമം കൊഴിയുമ്പോൾ 
അനംഗനവളെയുണർത്തുമ്പോൾ 
പൊന്നേലസ്സും നൂപുരവും പൊട്ടിച്ചിരിക്കുമ്പോൾ 
അവളണിയും പുളകമല്ലേ 
അമ്പരപ്പച്ചയിലെ പൂക്കൾ - പൂക്കൾ 
രജതമല്ലിപ്പൂക്കൾ (രാത്രിയാം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Rathriyam rambhaikku

Additional Info