കുട്ടനാടൻ കാറ്റ്
കുട്ടനാടൻ കാറ്റ് ചോദിക്കുന്നു
വട്ടക്കായൽത്തിര ചോദിക്കുന്നു
കേവുവള്ളങ്ങൾ ചോദിക്കുന്നു
പോയവരാരും തിരിച്ചു വരില്ലേ...
പോയവരാരും തിരിച്ചു വരില്ലേ...
തോൽക്കുന്നതെങ്ങനെ മക്കളെ
നിങ്ങൾ ചേറിൽ കുളിച്ചവർ കരുമാടിക്കുട്ടന്മാരല്ലേ (2)
ഇല്ല മരിക്കില്ല നിങ്ങൾ
ഇല്ല മറക്കില്ല ഞങ്ങൾ.....
കുട്ടനാടൻ കാറ്റ് ചോദിക്കുന്നു
വട്ടക്കായൽത്തിര ചോദിക്കുന്നു
കേവുവള്ളങ്ങൾ ചോദിക്കുന്നു
പോയവരാരും തിരിച്ചു വരില്ലേ...
പോയവരാരും തിരിച്ചു വരില്ലേ...
താലിക്കഴുത്തുമായ് കാക്കുന്നിതാ
ആറ്റുതീരത്തു നീളെ പൂക്കാൻ കണിക്കൊന്നകൾ (2)
ചോറുണ്ടകൾക്കായ് നീളും കൈയ്യിൽ
തീയുണ്ട വീഴുന്നതെന്തുകൊണ്ട്
കുട്ടനാടൻ കാറ്റ് ചോദിക്കുന്നു
വട്ടക്കായൽത്തിര ചോദിക്കുന്നു
കേവുവള്ളങ്ങൾ ചോദിക്കുന്നു
പോയവരാരും തിരിച്ചു വരില്ലേ...
പോയവരാരും തിരിച്ചു വരില്ലേ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kuttanadan katt
Additional Info
Year:
2018
ഗാനശാഖ: