ഒന്നല്ല രണ്ടല്ല മൂന്നല്ലാ

ഒന്നല്ല രണ്ടല്ല മൂന്നല്ലാ
ഞങ്ങൾ ആറുപേർ
ഒരുമിച്ചു ചിരിക്കും
ഒരുമിച്ചു കരയും
ഉള്ളതു പങ്കു വെയ്ക്കും ഞങ്ങൾ
ഉള്ളതു പങ്കു വെയ്ക്കും
ഒന്നല്ല രണ്ടല്ല മൂന്നല്ലാ
ഞങ്ങൾ ആറുപേർ

വല്യ വീട്ടിലെ മുതലാളീ
വാടക തന്നവർ എവിടെ പോയ്
കാലത്തെ മറന്നൊന്നും ചെയ്യല്ലേ
ഓലപ്പാമ്പിനെ കാണിക്കല്ലേ
ഓലപ്പാമ്പിനെ കാണിക്കല്ലേ
ഒന്നല്ല രണ്ടല്ല മൂന്നല്ലാ
ഞങ്ങൾ ആറുപേർ

എന്നുമെന്നുമീ പൂക്കാലം
മേടയിൽ വിലക്കുകളില്ലല്ലോ
താഴത്തു നിറഞ്ഞൊരു പുതുപൂക്കൾ
ഏഴയ്ക്കുമുണ്ടൊരു തിരുവോണം
ഏഴയ്ക്കുമുണ്ടൊരു തിരുവോണം

ഒന്നല്ല രണ്ടല്ല മൂന്നല്ലാ
ഞങ്ങൾ ആറുപേർ
ഒരുമിച്ചു ചിരിക്കും
ഒരുമിച്ചു കരയും
ഉള്ളതു പങ്കു വെയ്ക്കും ഞങ്ങൾ
ഉള്ളതു പങ്കു വെയ്ക്കും
ഒന്നല്ല രണ്ടല്ല മൂന്നല്ലാ
ഞങ്ങൾ ആറുപേർ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnalla randalla