വണ്ടി വണ്ടി വണ്ടീ
വണ്ടി വണ്ടി വണ്ടീ ഇതു
വല്യേട്ടന്റെ വണ്ടി
ഇരുമ്പുവിലയ്ക്ക് രൊക്കം വാങ്ങിയ
തുരുമ്പു വണ്ടീ
വണ്ടി വണ്ടി വണ്ടീ ഇതു
വല്യേട്ടന്റെ വണ്ടി
തള്ളുന്നെങ്കിൽ തള്ള്
കൊല്ല് ഞങ്ങളെ കൊല്ല്
കേറിയിരിക്കിൻ പിള്ളേരേ
സ്റ്റാർട്ടായല്ലോ വണ്ടി
സ്വാമിയേ ശരണം അയ്യപ്പാ
വണ്ടി വണ്ടി വണ്ടീ ഇതു
വല്യേട്ടന്റെ വണ്ടി
എങ്ങനെയുണ്ട് ബ്രേയ്ക്ക്
സ്വാമി ശരണം
എങ്ങനെയുണ്ട് ക്ലച്ച്
അയ്യപ്പൻ ശരണം
ഷോക്ക് അബ്സോർബർ
എന്ന പേര് കേട്ടാലോ ഷോക്ക്
രണ്ടിട്ടാലും മൂന്നിട്ടാലും
ഒന്നിൽ തന്നെ ഗിയറ്
എടാ ബാലാ, എന്തോ..
വണ്ടി വണ്ടി വണ്ടീ ഇതു
വല്യേട്ടന്റെ വണ്ടി
എന്താണച്ഛാ കാര്യം
എല്ലാം ക്ലോസ്സ്
എന്നാ ചവിട്ടി നിർത്ത്
എവിടെ ചവിട്ടും
ബ്രേക്കും പോയി ക്ലച്ചും പോയി
കണ്ട്രോളേ പോയി
എങ്ങോട്ടു പോകും എങ്ങനെറങ്ങും
ശരണം സ്വാമി ശരണം
വണ്ടി വണ്ടി വണ്ടീ ഇതു
വല്യേട്ടന്റെ വണ്ടി
ഇരുമ്പുവിലയ്ക്ക് രൊക്കം വാങ്ങിയ
തുരുമ്പു വണ്ടീ
വണ്ടി വണ്ടി വണ്ടീ ഇതു
വല്യേട്ടന്റെ വണ്ടി