മെല്ലെ മനസ്സിന്റെ

മെല്ലെ മനസ്സിന്റെ സല്ലാപം
ചൊല്ലാം അതു നിന്റെ കാതോളം (2)
ആരും കേള്‍ക്കാത്ത സംഗീതം..
പോലെ അതിലെന്റെ അനുരാഗം
മെല്ലെ മനസ്സിന്റെ സല്ലാപം...
ചൊല്ലാം അതു നിന്റെ കാതോളം
ആരും കേള്‍ക്കാത്ത സംഗീതം..
പോലെ അതിലെന്റെ അനുരാഗം

പവിഴനാമ്പുകള്‍ കതിരിടും പോലെ...  
മധുരമീ... ഓര്‍മ്മകള്‍
അതിരു കാണാത്ത ചിറകുമായ്
കാറ്റിലലയുമീ.. വേളയില്‍...
ഹൃദയം..... തേടുകയായ്
തണലും പൂമരവും...
അരികെ... നിന്‍ അഴകും
മിഴിതന്‍ താളവും....

മെല്ലെ മനസ്സിന്റെ സല്ലാപം
ചൊല്ലാം അതു നിന്റെ കാതോളം
ആരും കേള്‍ക്കാത്ത സംഗീതം
പോലെ അതിലെന്റെ അനുരാഗം

പ്രണയസന്ധ്യകള്‍ മുടിയൊതുക്കുമാ...
വിജന തീരങ്ങളില്‍...
എവിടെയോ.. കണ്ട കനകബിംബമെന്‍  
അരികിലാകുന്നുവോ....
അണയാം.... കൂടണയാം
അലിയാം... ചേര്‍ന്നലിയാം...
ഇനിയും താമസമോ.. നേരമായ് ഓമലേ

മെല്ലെ മനസ്സിന്റെ സല്ലാപം
ചൊല്ലാം അതു നിന്റെ കാതോളം
ആരും കേള്‍ക്കാത്ത സംഗീതം
പോലെ അതിലെന്റെ അനുരാഗം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Melle manasinte