വഴിയമ്പലത്തിലൊരന്ത:പ്പുരം

വഴിയമ്പലത്തിലൊരന്ത:പ്പുരം
വരളുന്ന വേനലിൽ പുഷ്പവർഷം
കഥയറിയാതെ ഞാൻ നിന്നുപോയി
കനിവിന്റെ തേരെന്നെ കൊണ്ടുപോയി
(വഴിയമ്പലത്തിൽ..)

സ്വപ്നങ്ങൾ പോലും കാണാത്ത ഹൃദയമീ
സ്വർഗകവാടത്തിലെന്തു ചൊല്ലും
എന്തു ചൊല്ലും നിനക്കെന്തു നൽകും
എങ്ങനെയെങ്ങനെ സൽക്കരിക്കും
(വഴിയമ്പലത്തിൽ..)

മുത്താരമില്ല നക്ഷത്രമിഴിയെ ഞാൻ
മുത്തങ്ങൾകൊണ്ടിന്നലങ്കരിക്കും
എന്റെ മൗനം പ്രേമകാവ്യമാക്കാം
എന്നിലെയെന്നെ സമ്മാനിക്കാം
(വഴിയമ്പലത്തിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vazhiyambalathil