ഇന്നലെ ഇന്നും നാളേ

ഇന്നലെ ഇന്നും നാളേ ഈ
യാത്ര തുടരുന്നു കാലം
കണക്കുകൾ കൂട്ടുന്നു മടയന്മാർ
ലഹരിയിൽ മുങ്ങുന്നു മിടുക്കന്മാർ
(ഇന്നലെ ഇന്നും...)

വെണ്ണയായ് ഉരുകും സ്വർണ്ണമായ് തിളങ്ങും
കണ്മുന്നിൽ കവിത കംബളമാകും
അംഗങ്ങൾ തോറും ഋതുഭേദമിയലും
പെണ്മയിൽ കാണാം നീ തേടും ഉണ്മ
നീ തേടും ഉണ്മ നീ തേടും ഉണ്മ
(ഇന്നലെ ഇന്നും...)

കണ്ണുനീർപോലും തേനാക്കി മാറ്റാം
വിണ്ണെന്ന സ്വപ്നം മണ്ണിൽ വിടർത്താം
കൊഴിയാത്ത പൂക്കൾ ചുടുചുംബനങ്ങൾ
അമരത്വമാളും വസന്തോത്സവം ഞാൻ
വസന്തോത്സവം ഞാൻ
വസന്തോത്സവം ഞാൻ
(ഇന്നലെ ഇന്നും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Innale innum

Additional Info

Year: 
1982

അനുബന്ധവർത്തമാനം