ഈ മുഖം തൂമുഖം

ഈ മുഖം തൂമുഖം വിടരും അഴകിൻ സോപാനം
ആ ആ ആ അഹഹാ
ഈ സ്വരം സുന്ദരം പകരും സ്വപ്നമകരന്ദം
ആ ആ ആ അഹഹാ
ഒന്നുചേരും വേളയിൽ ജീവനും ജീവനും
സ്വർഗം തേടുകയായ് (ഈ മുഖം...)

പുലരിക്കാറ്റിൻ കളിയൂഞ്ഞാലാടി
പനിനീർപ്പൂക്കൾ കുളിർമാല്യം ചൂടി
നിന്നെയും കാത്തിതാ വാടിയിൽ
ഇരുമിഴിനീലം ആ വാനിൽ നിറഞ്ഞു
ഇളവെയിലും പൂവിതൾ നീളെ വിരിച്ചു
നിന്റെ പൂമേട്ടിലീ വാസരം
സ്വാഗതമരുളീ പ്രകൃതീദേവി
നിനക്കായ് ഓമനേ (ഈ മുഖം...)

കനവുകൾ നൽകും സ്വരമണികൾ ചൂടി
കനകം പാവും കതിർമണികൾ തേടി
വന്നിതാ നെൽവയൽക്കുരുവികൾ
കുരുവികൾ പാടും കളഗീതം പോലും
അരുവിയിലലിയും ദ്രുതതാളം പോലും
സംഗമപ്പുലരിയെ വാഴ്ത്തിയോ
സ്വാഗതമരുളീ പ്രകൃതീദേവി
നിനക്കായ് ഓമനേ (ഈ മുഖം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee mugham thoomugham

Additional Info

Year: 
1982

അനുബന്ധവർത്തമാനം