വസന്തനിദ്ര വെടിഞ്ഞു

വസന്തനിദ്ര വെടിഞ്ഞു മനസ്സിലെ
വര്‍ണ്ണമയൂരം വീണ്ടും
പൊന്‍‌മണിമുരളികയൂതി കലയുടെ
സ്വര്‍ണ്ണചകോരം വീണ്ടും
(വസന്ത...)

നീലമേഘത്തിന്‍ ശ്യാമളഛായയില്‍
പീലിക്കുടകള്‍ നീര്‍ത്തീ
അലസഗാനത്തില്‍ അമൃതനിര്‍ഝരിയില്‍
പാടുക നീ പ്രാണസഖീ പ്രാണസഖീ
ആ....
വസന്തനിദ്ര വെടിഞ്ഞു മനസ്സിലെ
വര്‍ണ്ണമയൂരം വീണ്ടും

പാട്ടിന്റെ ലഹരിയാം പവനനിലുയര്‍ന്നു-
പാറിപ്പറക്കട്ടെ ജീവന്‍
ഞാനും നീയും ഭൂമിയും വാനവും
അലിയട്ടെ നിര്‍വൃതിയില്‍ -നിര്‍വൃതിയില്‍
(വസന്ത...)

ആരോഹണത്തിലേയ്ക്കുയരട്ടെ
ആകാശദേശത്തിലലയട്ടെ
ആരോഹണത്തിൽ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasantha nidra vedinju