രാഗസാമ്രാജ്യ ദേവാലയത്തിലെ

രാഗസാമ്രാജ്യ ദേവാലയത്തിലെ
രാജനര്‍ത്തകി നീയല്ലേ - സഖീ
രാജനര്‍ത്തകി നീയല്ലേ
പൂവമ്പനമരുന്ന ശ്രീകോവില്‍‌തന്നിലെ
പൂജാരിണി നീയല്ലേ - സഖീ നീയല്ലേ
രാഗസാമ്രാജ്യ ദേവാലയത്തിലെ
രാജനര്‍ത്തകി നീയല്ലേ - സഖീ
രാജനര്‍ത്തകി നീയല്ലേ

താരുണ്യമന്ദാര പുഷ്പങ്ങള്‍ വിരിയും
താമരത്തളിരെതിര്‍ പൂങ്കവിളില്‍
കൈവിരലാല്‍ നുള്ളിയതാരോ
കാമനോ നിന്റെ കാമുകനോ
കാമനോ നിന്റെ കാമുകനോ
രാഗസാമ്രാജ്യ ദേവാലയത്തിലെ
രാജനര്‍ത്തകി നീയല്ലേ - സഖീ
രാജനര്‍ത്തകി നീയല്ലേ

അഭിലാഷവാസന്ത മാസം വിടര്‍ത്തിയ
ആരാമപുഷ്പമേ നിന്‍ മനസ്സില്‍
തൂമരന്ദം വീണ്ടും നിറച്ചത്
പ്രേമമോ എന്റെ വ്യാമോഹമോ
പ്രേമമോ എന്റെ വ്യാമോഹമോ
രാഗസാമ്രാജ്യ ദേവാലയത്തിലെ
രാജനര്‍ത്തകി നീയല്ലേ - സഖീ
രാജനര്‍ത്തകി നീയല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Raagasamrajya devalayathile

Additional Info

Year: 
1980