വസന്തനിദ്ര വെടിഞ്ഞു
Music:
Lyricist:
Singer:
Raaga:
Film/album:
വസന്തനിദ്ര വെടിഞ്ഞു മനസ്സിലെ
വര്‍ണ്ണമയൂരം വീണ്ടും
പൊന്‍മണിമുരളികയൂതി കലയുടെ
സ്വര്‍ണ്ണചകോരം വീണ്ടും
(വസന്ത...)
നീലമേഘത്തിന്‍ ശ്യാമളഛായയില്‍
പീലിക്കുടകള്‍ നീര്‍ത്തീ
അലസഗാനത്തില്‍ അമൃതനിര്‍ഝരിയില്‍
പാടുക നീ പ്രാണസഖീ പ്രാണസഖീ
ആ....
വസന്തനിദ്ര വെടിഞ്ഞു മനസ്സിലെ
വര്‍ണ്ണമയൂരം വീണ്ടും
പാട്ടിന്റെ ലഹരിയാം പവനനിലുയര്‍ന്നു-
പാറിപ്പറക്കട്ടെ ജീവന്‍
ഞാനും നീയും ഭൂമിയും വാനവും
അലിയട്ടെ നിര്‍വൃതിയില്‍ -നിര്‍വൃതിയില്‍
(വസന്ത...)
ആരോഹണത്തിലേയ്ക്കുയരട്ടെ
ആകാശദേശത്തിലലയട്ടെ
ആരോഹണത്തിൽ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vasantha nidra vedinju
Additional Info
Year:
1980
ഗാനശാഖ: