ഗോകുലനികുഞ്ജത്തിൽ

ഗോകുലനികുഞ്ജത്തിൽ മൈക്കണ്ണിമാരുടെ
നൂപുരകിലുക്കങ്ങൾ കേട്ടില്ലേ
രാസനർത്തന ലഹരിയിൽ മുഴുകുന്നു
രാധാരമണനും സഖിമാരും
(ഗോകുലനികുഞ്ജത്തിൽ..)

കളിച്ചു ചിരിച്ചൊഴുകും കാനനച്ചോലയിൽ
കളഹംസങ്ങൾ പോലേ..  (2)
മുരളീമൃദുരവ നിർഝരി തന്നിൽ
മുഴുകീ രാധയും സഖിമാരും
സഖിമാരും....
മുഴുകീ രാധയും സഖിമാരും
ആ..ആ..ആ..ആ...
(ഗോകുലനികുഞ്ജത്തിൽ..)

വദനത്തിൽ തെളിയുന്ന പുഞ്ചിരിയോടേ
വാനിൽ ശശാങ്കനെ പോലേ (2)
രജതചന്ദ്രികയിലാടിപ്പാടി
രമണീയാംഗൻ ഗോപാലൻ
ഗോപാലൻ.. രമണീയാംഗൻ ഗോപാലൻ
ആ...ആ...ആ..ആ....
(ഗോകുലനികുഞ്ജത്തിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gokula nikunjathil

Additional Info

Year: 
1980
Lyrics Genre: