കാർമുകിൽ ഓടിവരും
കാർമുകിൽ ഓടിവരും
ഇരുൾ മൂടിവരും കുളിർ കൂടിവരും
പെരുമാരി പെയ്യേണമേ പുന്നാരമേഘങ്ങളേ
വിണ്ണിൽ നിൻ താളം മേളം മേളം താളം
കാർമുകിൽ ഓടിവരും
ഇരുൾ മൂടിവരും കുളിർ ചൂടിവരും
കാലവർഷ കാമുകിയേ കാണട്ടെ
നിന്റെ കളിയാട്ടം
മിന്നൽ നിന്റെ പുഞ്ചിരിയോ
കണ്ണിൽ കത്തുന്ന പൂത്തിരിയോ
ഓടും നദികളിൽ നീ നീന്തിപ്പാടും താരാട്ട്
ഓളം നീളെ താളംകൊട്ടും പാട്ട് നീരാട്ട്
കാർമുകിൽ ഓടിവരും ഇരുൾ മൂടിവരും
കുളിർ കൂടിവരും
ശ്യാമവർണ്ണപ്പൈങ്കിളിയേ പാടൂ
നിന്റെ കളംപാട്ട്
തെന്നൽ നിന്റെ പൂങ്കുഴലോ
നെഞ്ചം മീട്ടും തംബുരുവോ
ദൂരെ മലമുകളിൽ തിരുതകൃതി തേരോട്ടം
വാനിൽ മേലെ കോലംതുള്ളും
പോരാട്ടം പോരാട്ടം
കാർമുകിൽ ഓടിവരും
ഇരുൾ മൂടിവരും കുളിർ കൂടിവരും
പെരുമാരി പെയ്യേണമേ പുന്നാരമേഘങ്ങളേ
വിണ്ണിൽ നിൻ താളം മേളം മേളം താളം
കാർമുകിൽ ഓടിവരും
ഇരുൾ മൂടിവരും കുളിർ ചൂടിവരും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kaarmukil odi varum
Additional Info
Year:
1980
ഗാനശാഖ: