ആരും കൊതിക്കുന്ന പൂവേ

ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ
തെയ്യ തെയ്യാരെ തെയ്യ തെയ്യാരെ

ആരും കൊതിക്കുന്ന പൂവേ- പൂവേ
ആയിരം ഇതളുള്ള പൂവേ
നീയെൻ മനസ്സിലെ മായാസരസ്സിലെ
നീലത്താമരയല്ലേ - ഒരു
നിരുപമ ലാവണ്യമല്ലേ
ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ
തെയ്യ തെയ്യാരെ തെയ്യ തെയ്യാരെ

നദിയുടെ ഹൃദയത്തിൽ നാദമായുണരുന്ന
ചൈതന്യമേതു സഖീ
നിന്നെക്കുറിച്ചു ഞാൻ പാടുമ്പോൾ തെളിയുന്ന
നിനവുകളേത് സഖീ പറയൂ പ്രാണസഖീ
ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ
തെയ്യ തെയ്യാരെ തെയ്യ തെയ്യാരെ

വസന്തം പുണരുമ്പോൾ വല്ലരി ചൂടുന്ന
രോമാഞ്ചമേതു സഖീ ഓ..ഓ...
നിന്നെക്കുറിച്ചു ഞാൻ ഓർക്കുമ്പോൾ വിടരുന്ന
നിർവൃതിയേത് സഖീ പറയൂ പ്രാണസഖീ
ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ
തെയ്യ തെയ്യാരെ തെയ്യ തെയ്യാരെ

ആരും കൊതിക്കുന്ന പൂവേ- പൂവേ
ആയിരം ഇതളുള്ള പൂവേ
നീയെൻ മനസ്സിലെ മായാസരസ്സിലെ
നീലത്താമരയല്ലേ - ഒരു
നിരുപമ ലാവണ്യമല്ലേ
ഓ തെയ്യന്നാരെ തെയ്യന്നാരെ തെയ്യാരെ
തെയ്യ തെയ്യാരെ തെയ്യ തെയ്യാരെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aarum kothikkunna poove