കാളിദാസ കാവ്യമോ

കാളിദാസ കാവ്യമോ
ത്യാഗരാജ ഗീതമോ
പെണ്‍വടിവിൽ വന്നത്
എന്മനം കവർന്നത്
കാളിദാസ കാവ്യമോ

നിത്യഹരിത വനമേഖലകൾ
നിർവൃതിയിൽ മുഴുകുമ്പോൾ
പുഞ്ചിരിച്ചു നിന്നു സഖീ നീ
പൂനിലാവല പോലെ
പൂമുല്ലക്കൊടി പോലെ
(കാളിദാസ..)

ഹേമചന്ദ്ര കിരണാവലികൾ പ്രേമകാവ്യമെഴുതുമ്പോൾ
മാറിൽ വന്നു പടരു സഖീ നീ
മാലതീലത പോലെ
മന്ദാരമലർ പോലെ
(കാളിദാസ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Kaalidasa kavyamo