ചഞ്ചലാക്ഷിമാരെ

ചഞ്ചലാക്ഷിമാരെ ചെമ്പകാംഗിമാരെ
വാർമുടിയിൽ ചൂടുവാൻ
വാസനപ്പൂ വേണമോ
വാസന്തിപ്പൂ വേണമോ(ചഞ്ചലാക്ഷിമാരെ..)

മാലയിൽ കോർക്കുവാൻ ആണെങ്കിൽ
മാലതി പൂവുണ്ട്‌ ജമന്തിയുണ്ട്‌
മാരന്നു നേദിക്കാൻ ആണെങ്കിൽ
മണമുള്ള മന്ദാരം വേറെയുണ്ട്‌
പാരിജാതം വേണമൊ പവിഴമല്ലി വേണമൊ
ഏതു വേണം പുഷ്പമേതു വേണം  (ചഞ്ചലാക്ഷിമാരെ..)

ആതിരയിൽ ചൂടുവാൻ ആണെങ്കിൽ
അഴകുള്ള പിച്ചകപ്പൂവുണ്ടേ (2)
ദേവനെ പൂജിക്കാനാണെങ്കിൽ
തെച്ചിപ്പൂവുണ്ട്‌ ചെമ്പരത്തിയുണ്ട്‌
ചെണ്ടുമല്ലിവേണമോ ചെമ്പനിനീർ വേണമൊ
ഏതു വേണം പുഷ്പമേതു വേണം (ചഞ്ചലാക്ഷിമാരെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chanjalakshimare