നീല ശലഭമേ

നീലശലഭമേ നീയണയുമോ...
എന്നരുമയായ് എന്നരികിൽ
സ്വപ്നവനികയിൽ വസന്തവുമായ്
തിരയുന്നിതാ എൻ ഹൃദയമേ
ഏതു നിമിഷവും എൻ നിനവുകൾ
വിലോലമായ് നിനക്കായ് ഉരുകിടുമെൻ
സ്വരമിനിമേൽ നീ അറിയുമോ...
നീലശലഭമേ നീയണയുമോ...
എന്നരുമയായ് എന്നരികിൽ
സ്വപ്നവനികയിൽ വസന്തവുമായ്
തിരയുന്നിതാ....

പുലരിയുടെ കതിരിൻ
ഒളി തഴുകിയ മൗനത്തിൻ
ചിറകടിയിനി ഇനി നീ കേൾക്കാമോ
ഒരു മറുമൊഴിയിതളിൻ നിറമേ
നിറമെഴുതിയ സ്നേഹത്തിൻ
ഹിമകനികകൾ നീ ഏകാമോ...
വേനലകലുവാൻ മഴയുടെ വിരൽ തലോടുവാൻ
കൊതിയാർന്ന മാനവുമായ്
ഇന്നൊഴുകിടുന്നു ഞാനിതിലേ...
ഏതു നിമിഷവും എൻ നിനവുകൾ
വിലോലമായ് നിനക്കായ്
ഉരുകിടുമെൻ സ്വരമിനിമേൽ നീ അറിയുമോ...
നീലശലഭമേ നീയണയുമോ...
എന്നരുമയായ് എന്നരികിൽ
സ്വപ്നവനികയിൽ വസന്തവുമായ്
തിരയുന്നിതാ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neela shalabhame

Additional Info

Year: 
2018

അനുബന്ധവർത്തമാനം