ഇരുളരങ്ങിൽ
ഇരുളരങ്ങിൽ.. അഴൽ പദങ്ങൾ
നടനമാടും ദ്രുതതാളം
ചലനമേറി തിരിഞ്ഞിടുന്നു
അരികിലേതോ ഘടികാരം
എൻ.. ശ്വാസത്തെന്നലും യാത്രയായോ
ഈ... കണ്ണീർ മൂടലിൽ കാഴ്ചകൾ അകലെ
ഓ...
ഇതാ ഇടറിവീഴും സ്വനം
വ്യഥിതമാകും മനം
വിധിയെ തിരയുകയായ്
ഇതാ ഇരുപഥങ്ങൾ സമം
മൃതിയും വാഴ്‌വും ഒരേ...
അളവിൽ... അറിയുകയായ്
ഇരുളരങ്ങിൽ അഴൽ പദങ്ങൾ
നടനമാടും ദ്രുതതാളം
ചലനമേറി... തിരിഞ്ഞിടുന്നു
അരികിലേതോ ഘടികാരം
ആഴങ്ങൾ അറിതോരാഴിയിൽ
ആഴുന്നു വെറുതേ അലക്‌ഷ്യമായ്
ആരാലും അഴിയാ കുരുക്കുകൾ
അമരുന്നിരവിൻ എതിരായ്
എരിയും കനലിൻ കണക്കുകൾ
കാലങ്ങൾ പോയാലും ജ്വലിച്ചിടും
കഴിഞ്ഞ കഥകൾ മറക്കുമോ
ഇതാ...ഇടറിവീഴും സ്വനം
വ്യഥിതമാകും മനം...
വിധിയെ തിരയുകയായ്
ഇതാ ഇരുപഥങ്ങൾ സമം
മൃതിയും വാഴ്‌വും ഒരേ
അളവിൽ അറിയുകയായ്
എൻ.... ശ്വാസത്തെന്നലും യാത്രയായോ
ഈ... കണ്ണീർ മൂടലിൽ കാഴ്ചകൾ അകലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Irularangil
Additional Info
Year:
2018
ഗാനശാഖ: