ദൈവമേ കൈതൊഴാം

ഹോ ..ഹോ ..
ദൈവമേ കൈതൊഴാം... കേൾക്കുമാറാകണം
പാവമീ ഞങ്ങളെ കാക്കുമാറാകേണം
അങ്ങോളം ഇങ്ങോളം.. എന്തെല്ലാം കാണേണം
ഒക്കെയും താങ്ങുവാൻ... ശേഷിയുണ്ടാകേണം
ഇല്ലങ്കിലൂഴിയിൽ എല്ലാവനും ഗതി
പണ്ടാരൊ ചൊന്നപടി...
തകിടധിമി തോം.. തകിടധിമി തോം... തകിടധിമി തോം
ദൈവമേ കൈതൊഴാം.. കേൾക്കുമാറാകണം
പാവമീ ഞങ്ങളെ കാക്കുമാറാകേണം

കാണാക്കുഴി കുണ്ടു കൊണ്ടു
നിറഞ്ഞു നീളണ പാതയാണെ...
എന്നാലതിലൂടെ കാശിനു വേണ്ടിയുള്ളൊരു പാച്ചിലാണെ
താന്താങ്ങളിൽ ദൈവമുള്ളൊരു നേരിതെല്ലുമറിഞ്ഞിടാതെ
എങ്ങാണ്ടതി ദുരയുള്ളൊരു
കോവിൽ തേടണതെന്തിനാണെ...
ഇല്ലാക്കഥകൾ... ചൊല്ലാം വെറുതെ
നേരം കളയും മാളോരറിയും...
ഞാനെന്ന തോന്നലിൽ കൂടുന്നൊരാളിന്‌
പണ്ടേ  കുറിച്ച വിധി...
തകിടധിമിതോം... തകിടധിമിതോം... തകിടധിമിതോം
ദൈവമേ കൈതൊഴാം..കേൾക്കുമാറാകണം
പാവമീ ഞങ്ങളെ.. കാക്കുമാറാകേണം

എല്ലാരും കിനാവു കാണണ പോലെ
മേലൊരു ലോകമുണ്ടോ...
എങ്ങാനിനി ജീവനോടതിലേറുവാനൊരു... മാർഗ്ഗമുണ്ടോ
പത്തായിരം രൂപ കാണിയിൽ
നേർച്ചയേകണ കൊണ്ടു ദൈവം
കാശുള്ളവനോട് കൂട്ടിനു കൂടുമെന്നൊരു തോന്നലുണ്ടോ
കാലം കലിയിൽ... മിന്നും സമയം
മാളോജനങ്ങൾ തമ്മിൽ കലഹം
ഓർക്കാതെ ദൈവത്തെ കണ്ണോരം കാണുമ്പോൾ
ചങ്കോരം... ചെണ്ടയടി
തകിടധിമിതോം... തകിടധിമിതോം... തകിടധിമിതോം

ദൈവമേ കൈതൊഴാം... കേൾക്കുമാറാകണം
പാവമീ ഞങ്ങളെ.. കാക്കുമാറാകേണം
ഇല്ലങ്കിലൂഴിയിൽ എല്ലാവനും ഗതി
പണ്ടാരൊ ചൊന്ന പടി..
തകിടധിമിതോം തകിടധിമിതോം
തകിടധിമിതോം തകിടധിമിതോം
തകിടധിമിതോം തകിടധിമിതോം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Daivame kaithozham

Additional Info

Year: 
2018

അനുബന്ധവർത്തമാനം