ദൂരേ ദൂരേ

ദൂരേ ദൂരേ ശ്യാമഭൂവിൽ 
രാക്കിളി പാടുമൊരു 
പാട്ടിലൂറും തേൻകണമോ.. 

ഓ..

ദൂരേ ദൂരേ ശ്യാമഭൂവിൽ 
രാക്കിളി പാടുമൊരു 
പാട്ടിലൂറും തേൻകണമോ..
ഓ..

മേഘമാല താണിറങ്ങും 
മാമലയ്ക്കു ചോട്ടിലേതോ 
കാട്ടിലെ തേന്മലരോ..
ഓ..

മൂകരാവിലംബര സീമയിൽ
സീമയിൽ സീമയിൽ..
പാദമുദ്ര വീണിടാത്ത വീഥിയിൽ 
വീഥിയിൽ വീഥിയിൽ..

തേടിടുന്നതാരേ നീ
ആരെ നീ ആരേ നീ  
തൂവൽ പോലെ പാറും മോഹമേ 
മോഹമേ മോഹമേ..
 
ദൂരേ ദൂരേ ശ്യാമഭൂവിൽ 
രാക്കിളി പാടുമൊരു 
പാട്ടിലൂറും തേൻകണമോ..
ഓ..

ജീവോന്മാദം സിരകളിലാകെ 
ഏതോ ദാഹം ഇമകളിലാകെ   
അലയും മനോരഥം 
പതിവായ് നിശാ..ദിനം..
പടയാത്രികാ വരൂ പോകാം..

തേടിടുന്നതാരേ നീ
ആരെ നീ ആരേ.. നീ  
തൂവൽ പോലെ പാറും മോഹമേ 
മോഹമേ മോഹമേ..
 
ദൂരേ ദൂരേ ശ്യാമഭൂവിൽ 
രാക്കിളി പാടുമൊരു 
പാട്ടിലൂറും തേൻകണമോ..

ഓ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dhoore Dhoore