തന്നത്താനെ
തന്നത്താനെ
മുങ്ങിപ്പൊങ്ങി
തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി
തന്നത്താനെ
അട തന്നത്താനെ
നീരാഴി തീന്തും തോണിക്കാരാ...
തന്നത്താനെ
മറു തീരം തൊടാതെ കണ്ണെത്താതെ...
തന്നത്താനെ
ആകാശമേറാനാശിച്ചാലും
വാർമേഘ വേഗം ശീലിച്ചാലും
ചുഴിയാഴം മുറിക്കാം കയ്യെത്താതെ
തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി
തന്നത്താനെ
അട തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി
തന്നത്താനെ...
കുതിക്കാൻ ദിക്കുമറന്നേ നോക്കുമറന്നേ ലാക്കുമറന്നേ പോക്കുമറന്നേ
വാഴാതെ വീഴാതെ നീങ്ങുന്നു നീ...
മരതകം നിന്നിലിരിക്കേ കണ്ടറിയാതെ കാടറിയാതെ കാറ്ററിയാതെ
കാതങ്ങൾ കാതങ്ങൾ തേടുന്നു നീ...
കൊടും കാടാണീ ഉലകം ആഹാ
പകൽ മൂടുന്നു ഇരുളിൽ ആഹാ
നടന്നേറീടാൻ കൂടേ ആഹാ
തുണക്കൈ നീട്ടി അരികേ ആഹാ
വരുമേതോ കിനാക്കൾ ഏതോ നേരം
തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി
തന്നത്താനെ
അട തന്നത്താനെ തെന്നിത്തെന്നി മുങ്ങിപ്പൊങ്ങി
തന്നത്താനെ...
കണങ്കാൽ കെട്ടിവരിഞ്ഞേ കണ്ണിനു കാണാ ചങ്ങലയാലേ പച്ചവെളിച്ചo
കാണാതേ കാണാതേ.. നീറുന്നു നീ...
പെരുകിടും ദാഹമറിഞ്ഞേ നോവിലുറഞ്ഞേ എങ്കിലുമുള്ളം പുഞ്ചിരിയാലേ
ആരാരും കാണാതെ മൂളുന്നു നീ...