കാറ്റിൻ സാരംഗി
ഉം ...ഉം ..ലാലാ...ലാലാലാ ...
കാറ്റിൻ സാരംഗി.. മീട്ടി സംഗീതം
തരുനിര കൈയ്യു വീശി മലനിരകളിതാ
കരിമഷിക്കണ്ണു നീട്ടി.. ചെറുകിളികളിതാ
ഉം ...ഉം ..
ഇളവെയിലൊരു പൂവിൽ.... വളയണിയണ നേരം
മനമൊരു പുഴയാകുന്നിതാ...
മീട്ടി സംഗീതം ..ഈറൻ ആകാശം..
ഊ ...ഊ ..ഓ ..
വരൂ.. വരൂ വരൂ എന്ന് മെല്ലെ
കാതോരം മൂളുന്നു കാറ്റേ ..ഓ...
വഴി തിരഞ്ഞൊരീ ഭൂവിലൂടെ
കണ്ണെത്താ ദൂരങ്ങൾ തേടി ..
മലനിരക്കുള്ളിലേതോ ഉപവനിയിലിതാ
കനവിന്റെ മണിച്ചോല മിഴി തിരയുകയായ്
കാറ്റിൻ സാരംഗി... കാറ്റിൻ സാരംഗി
മീട്ടി സംഗീതം ....
പകൽ ശലഭമായൊന്നു പാറി ...
ആകാശം ചേരാനായ് താനേ...
മിഴി... മറഞ്ഞിടും മഞ്ഞിലൂടെ..
തീകായും സ്വപ്‌നങ്ങൾ.. കൂടെ..
വനലതയുടെ മേലെ.. പൊരുളെഴുതി നിലാ
ഒരു പുലരി വരാനായി ഇരപകലുമിതാ
കാറ്റിൻ സാരംഗി...മീട്ടി സംഗീതം ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kattin sarangi
Additional Info
Year:
2018
ഗാനശാഖ: