കാമുകിമാരേ കന്യകമാരേ

കാമുകിമാരേ കന്യകമാരേ
കാമുകിമാരേ കന്യകമാരേ
കണ്മണിമാരേ വന്നാട്ടെ
കല്യാണപ്രായം കഴിഞ്ഞു നില്‍ക്കും
കല്യാണിമാരേ വന്നാട്ടെ
കേള്‍ക്കാത്ത സ്വരങ്ങളിലെ
പാടാത്ത പാട്ടുകള്‍ കേട്ടാട്ടെ
കേള്‍ക്കാത്ത സ്വരങ്ങളിലെ
പാടാത്ത പാട്ടുകള്‍ കേട്ടാട്ടെ

കുറുമ്പുകാരേ കുശുമ്പുകാരേ
കുസൃതിക്കാരേ പെണ്ണാളേ
കുറുമ്പുകാരേ കുശുമ്പുകാരേ
കുസൃതിക്കാരേ പെണ്ണാളേ
മരുന്നും മന്ത്രവും തരട്ടേ ഞങ്ങള്‍
സ്നേഹത്തിന്‍ നാട്ടിലെ വൈദ്യന്മാര്‍
തലനരച്ചൊരു വല്യമ്മേ
തലതിരിഞ്ഞൊരു മോളുണ്ടോ
തലയില്‍ പമ്പരം കറങ്ങുന്നോ
കേള്‍ക്കാത്ത സ്വരങ്ങളിലെ
പാടാത്ത പാട്ടുകള്‍ കേട്ടാട്ടെ
(കാമുകിമാരെ..)

കഷണ്ടിക്കാരേ നരയുള്ളോരേ
കണ്ണടക്കാരേ ആണാളേ
കരളില്‍ കൊളുത്ത് തരട്ടേ ഞങ്ങള്‍
പ്രേമത്തിന്‍ വീട്ടിലെ പാട്ടുകാര്‍
കോളിനോസു പുഞ്ചിരി ചുണ്ടില്‍
ഫിറ്റു ചെയ്ത റോമിയോമാരേ
വീണയില്‍ പാടുന്ന മുത്തപ്പാ
കേള്‍ക്കാത്ത സ്വരങ്ങളിലേ
പാടാത്ത പാട്ടുകള്‍ കേട്ടാട്ടെ
(കാമുകിമാരെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaamukimaare kanyakamaare

Additional Info

Year: 
1975

അനുബന്ധവർത്തമാനം