വെണ്ണ കൊണ്ടോ
വെണ്ണ കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു പടച്ചോന്‍
വെണ്ണക്കല്ലുകൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു
വെണ്ണ കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു പടച്ചോന്‍
വെണ്ണക്കല്ലുകൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു
ചുവന്നുള്ളിയാല്‍ കണ്ണു മെനഞ്ഞു
ചുവന്നുള്ളിയാല്‍ കണ്ണു മെനഞ്ഞു
കടന്നല്‍ക്കൂട് വെച്ചു മനസ്സില്‍
കള്ളിമുള്ള് നിറച്ചു മേനിയില്‍ - മെഴുകീ
പാലപ്പൂമണം നല്‍കീ
വെണ്ണ കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു പടച്ചോന്‍
വെണ്ണക്കല്ലുകൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു
അഗ്നിനക്ഷത്രമെന്നോതീ ചിലര്‍
കര്‍പ്പൂരധാരയാക്കീ
മാനിനീ മാനസം കാണാന്‍
മാനിനീ മാനസം കാണാന്‍
കഴിയാതെ ദൈവം പോലും കുഴങ്ങീ
വെണ്ണ കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു പടച്ചോന്‍
വെണ്ണക്കല്ലുകൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു
ജന്മം കൊടുത്തതീശ്വരനാകാം - എന്നാല്‍
നന്മ നല്‍കാന്‍ മറന്നൂ
സ്നേഹിക്കാന്‍ ചൊല്ലി നിയതി പക്ഷേ
വഞ്ചന മാത്രമവള്‍ നല്‍കീ
വെണ്ണ കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു പടച്ചോന്‍
വെണ്ണക്കല്ലുകൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു
കല്ലു കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു - വെണ്ണ
കല്ലു കൊണ്ടോ പെണ്ണിനെ സൃഷ്ടിച്ചു