മന്മഥൻ ഒരുക്കും

മന്മഥന്‍ ഒരുക്കും ഉദ്യാനവിരുന്നിലെ
മദാലസ നര്‍ത്തകി മനോന്മണി
മദ്യമെന്തിനു ചഷകങ്ങളില്‍
മദിരാക്ഷി നീയോരുന്മാദലഹരി
മന്മഥന്‍ ഒരുക്കും ഉദ്യാനവിരുന്നിലെ
മദാലസ നര്‍ത്തകി മനോന്മണി

മാന്മിഴി മയില്പീലിയുഴിഞ്ഞു
മലർമൊട്ടുകള്‍ മാറിലമര്‍ന്നു
മധുരമധുരമൊരു രാഗാനുഭൂതിയില്‍
മനോഹരീ ഞാനലിഞ്ഞു
മന്മഥന്‍ ഒരുക്കും ഉദ്യാനവിരുന്നിലെ
മദാലസ നര്‍ത്തകി മനോന്മണി

മനതാരിളിലകുന്നു മദനരസം
മണിമാറില്‍ വിരിയുന്നു പുളകരസം
മയക്കുന്നു തേനോലും തൂമന്ദഹാസം
മമസഖീ നീയൊരു കളഹംസം

മന്മഥന്‍ ഒരുക്കും ഉദ്യാനവിരുന്നിലെ
മദാലസ നര്‍ത്തകി മനോന്മണി
മദ്യമെന്തിനു ചഷകങ്ങളില്‍
മദിരാക്ഷി നീയോരുന്മാദലഹരി
മന്മഥന്‍ ഒരുക്കും ഉദ്യാനവിരുന്നിലെ
മദാലസ നര്‍ത്തകി മനോന്മണി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manmadan orukkum

Additional Info

അനുബന്ധവർത്തമാനം