ഒരു മതം ഒരു ജാതി

ഒരു മതമൊരു ജാതി - മനുഷ്യർക്കൊരു
കുലമൊരു ദൈവം 
ഒരു മതമൊരു ജാതി - മനുഷ്യർക്കൊരു
കുലമൊരു ദൈവം 
ഒരു മതമൊരു ജാതി

ശിവഗിരിയുടെ ശബ്ദം - ചിന്താവിപ്ലവ ശബ്ദം
മണ്ണിൽ നിന്നു മനുഷ്യനെ വാർത്തൊരു
മഹർഷിയുടെ ശബ്ദം 
ഒരു മതമൊരു ജാതി - മനുഷ്യർക്കൊരു
കുലമൊരു ദൈവം 
ഒരു മതമൊരു ജാതി

രണ്ടേ രണ്ടു വർഗ്ഗം ഭൂമിയിൽ രണ്ടേ രണ്ടു വർഗ്ഗം
ഉടമകളും അടിമകളും ഉള്ളവരും ഇല്ലാത്തവരും
തുടരുകയാണവരുടെ സമരം വർഗ്ഗസമരം
ഈ സമരത്തിന്നുയർത്തുക നമ്മുടെ
കൊടികൾ - വിജയക്കൊടികൾ
ഒരു മതമൊരു ജാതി - മനുഷ്യർക്കൊരു
കുലമൊരു ദൈവം 
ഒരു മതമൊരു ജാതി

മതിലുകൾ ഇടിയട്ടെ
മന്ത്രപ്പുരകൾ തകരട്ടെ
മനസ്സിൽ നിന്നും വിലങ്ങുകൾ മാറ്റിയ
മനുഷ്യനുണരട്ടെ 
ഒരു മതമൊരു ജാതി - മനുഷ്യർക്കൊരു
കുലമൊരു ദൈവം 
ഒരു മതമൊരു ജാതി

രണ്ടേ രണ്ടു സത്യം ഭൂമിയിൽ രണ്ടേ രണ്ടു സത്യം
മർദ്ദിതരും മർദ്ദകരും നിന്ദിതരും പൂജിതരും
ഒഴുകുകയാണവരുടെ രക്തം ചുവന്ന രക്തം
ഈ രക്തത്തിൽ വിടർത്തുക
നമ്മുടെ പൂക്കൾ - പുലരിപ്പൂക്കൾ 

ഒരു മതമൊരു ജാതി - മനുഷ്യർക്കൊരു
കുലമൊരു ദൈവം 
ഒരു മതമൊരു ജാതി - മനുഷ്യർക്കൊരു
കുലമൊരു ദൈവം 
ഒരു മതമൊരു ജാതി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Oru Matham Oru jaathi

Additional Info

അനുബന്ധവർത്തമാനം