പൊന്നിന്റെ കൊലുസ്സുമിട്ട്
പൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോള്‍
പുത്തന്‍ മണവാട്ടിപ്പെണ്ണ്
പൂണാരപ്പൂങ്കുളിര്‍ പോലെ
പുതുമാരന് തേന്‍കനിപോലെ
നാണിച്ച് ചുവക്കുന്ന പെണ്ണ്
മയ്യണിക്കണ്ണില് തിളങ്ങുന്ന കനവും
മനസ്സില് മിനുക്കുന്ന നിനവും
ഈ നുണക്കുഴിയിതളിലെ മണമുള്ള മദവും
നാളെ നീ പൂശിക്കുമല്ലോ - മാരനെ
നാളെ നീ പൂശിക്കുമല്ലോ - അവൻ
കസവിട്ട തൊപ്പിവെച്ചു പട്ടുറുമാല്‍ തോളിലിട്ടു
കയ്യോടു കൈചേര്‍ത്തു നില്‍ക്കുമല്ലോ
മെയ്യോടു മെയ് ചേര്‍ത്തു നില്‍ക്കുമല്ലോ
പൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോള്‍
പുത്തന്‍ മണവാട്ടിപ്പെണ്ണ്
മൂക്കിന്റെ താഴത്ത് കിലുങ്ങുന്ന മുത്തും
മുളയിട്ട പുളകത്തിന്‍ മൊട്ടും
ആ മൃദുരോമം നിറഞ്ഞൊരു വിരിമാറില്‍ ചാഞ്ഞുനീ
മാരനെ ചൂടിക്കുമല്ലോ - നാളെ നീ
മാരനെ ചൂടിക്കുമല്ലോ - അവന്‍
കമ്പിളിമെതിയടി കാലില്‍ നിന്നൂരിവച്ചു
കട്ടിലിലൊരുമിച്ചു കിടക്കുമല്ലൊ
കാണാത്ത കലവറതുറക്കുമല്ലോ
പൊന്നിന്റെ കൊലുസുമിട്ട് നീയൊരുങ്ങുമ്പോള്‍
പുത്തന്‍ മണവാട്ടിപ്പെണ്ണ്
പൂണാരപ്പൂങ്കുളിര്‍ പോലെ
പുതുമാരന് തേന്‍കനിപോലെ
നാണിച്ച് ചുവക്കുന്ന പെണ്ണ്