മോഹത്തിന്റെ മുഖം

മോഹത്തിന്റെ മുഖം ഞാൻ കണ്ടു 
മുഷിഞ്ഞിരിക്കുന്നു 
പ്രേമദാഹത്തിന്റെ സ്വരം ഞാൻ കേട്ടു 
തളർന്നിരിക്കുന്നു 
ദുഃഖത്തിന്റെ നിറം ഞാൻ കണ്ടു 
സ്വപ്നത്തിന്റെ ജഡം ഞാൻ കണ്ടു 
കറുത്തിരിക്കുന്നു - ആകെ 
കറുത്തിരിക്കുന്നു 

ഇന്നലത്തെ കാറ്റിൽ മഴയിൽ 
ഈ അലിയുന്ന തുരുത്തിൽ 
ഞാനെന്റെ വിഭവങ്ങളുമായ്‌ 
കാത്തിരുന്നു - തനിയെ 
കാത്തിരുന്നു...ഓ...ഓ...
കൊതുമ്പു തോണിയിൽ ഈ വഴി 
വന്നവൾ എന്നെ കണ്ടു 
കരയ്ക്കടുത്തു വിഭവങ്ങൾ 
കവർന്നെടുത്തു - അവൾ 
തിരിച്ചു പോകുന്നു 
എനിക്കു കൂടി കയറാൻ അവളുടെ 
തോണിയിൽ ഇടമില്ലേ

ഈ തിളയ്ക്കുന്ന ചൂടിൽ വെയിലിൽ 
ഈ ഉരുകുന്ന തുരുത്തിൽ 
ഞാനെന്റെ ദുഃഖങ്ങളുമായ്‌ കാത്തിരിക്കും 
ഇനിയും കാത്തിരിക്കും ഓ...ഓ.

മോഹത്തിന്റെ മുഖം ഞാൻ കണ്ടു 
മുഷിഞ്ഞിരിക്കുന്നു 
പ്രേമദാഹത്തിന്റെ സ്വരം ഞാൻ കേട്ടു 
തളർന്നിരിക്കുന്നു 
ദുഃഖത്തിന്റെ നിറം ഞാൻ കണ്ടു 
സ്വപ്നത്തിന്റെ ജഡം ഞാൻ കണ്ടു 
കറുത്തിരിക്കുന്നു - ആകെ 
കറുത്തിരിക്കുന്നു 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Mohathinte Mugam

Additional Info

അനുബന്ധവർത്തമാനം