ചെമ്മാനത്തമ്പിളി
ചെമ്മാനത്തമ്പിളി പൂക്കുന്നേ...പാൽക്കടൽ നീളെ
വെൺതാര പൂക്കൾ വിടരുന്നേ..
മലർ മാലകൾ പോലെ...
ആരാണീ രാത്രിതൻ നീലാമ്പൽ പൂക്കളെ
സ്നേഹാർദ്ര മധുരമായ്... തഴുകി തലോടുന്നു....
പൊൻവെയിലേൽക്കും..ഹിമകണം പോലെ
ഉള്ളിൽ...മധുകണം നീളേ
മെല്ലെ മായും മുകിലോരം..ചേക്കേറും കനവൊന്നിൽ
മനസിൽ ഒഴുകിയെത്തും തരളിതരാഗം
പാഴ്മുളം തണ്ടിനുള്ളിൽ...
പൂങ്കാറ്റിൻ പ്രണയമാണെന്നോ
കരളിലെ തന്ത്രികളിൽ തൊടുവിരൽ തൊട്ടതോ
ഒരു മൂളിപ്പാട്ടായ്.. .നാവിൻ തുമ്പിൽ...
കളിവാരി ചൊല്ലീ.. ആരോ.. പാടുന്നുണ്ടോ...
ചെമ്മാനത്തമ്പിളി പൂക്കുന്നേ... പാൽക്കടൽ നീളെ
വെൺതാര പൂക്കൾ വിടരുന്നേ...
മലർ മാലകൾ പോലെ
ആരാണീ രാത്രിതൻ നീലാമ്പൽ പൂക്കളെ
സ്നേഹാർദ്ര മധുരമായ് തഴുകി തലോടുന്നു
പൊൻവെയിലേൽക്കും.. ഹിമകണം പോലെ
ഉള്ളിൽ... മധുകണം നീളേ.....
ഈ രാവിൻ വിരിമാറിൽ....
കുളിരോലും പുതുവഴിയിൽ
ചെറു ചിരിയലകളുമായ് എത്തുന്നതാരോ....
ഉൾപ്പൂവിൻ തുടിപ്പുകളിൽ...
മോഹത്തിൻ നിറം പടരുന്നോ
അവയുടെ മൃദുദലങ്ങൾ... പാതിവിടർന്നോ
ഇനി മായാമെന്നും... ഓർമ്മച്ചെപ്പിൽ
നറുഗന്ധം തൂകീ... ഇവളരികിൽ ഉണ്ടെന്നോ...
ചെമ്മാനത്തമ്പിളി പൂക്കുന്നേ... പാൽക്കടൽ നീളെ
വെൺതാര പൂക്കൾ വിടരുന്നേ..
മലർ മാലകൾ പോലെ
ആരാണീ രാത്രിതൻ... നീലാമ്പൽ പൂക്കളെ
സ്നേഹാർദ്ര മധുരമായ്... തഴുകി തലോടുന്നു
പൊൻവെയിലേൽക്കും ഹിമകണം പോലെ
ഉള്ളിൽ.. മധുകണം നീളേ