ഇക്കളിവീട്ടിൽ
ഇക്കളി വീട്ടിൽ.. ചിരി തൂകി.. തൂകി
പൂഞ്ചോലക്കുളിരൂറ്റി എടുത്തൊരു തൊങ്ങല് തൂക്കി
കാട്ടുപൂക്കൾ.. കാറ്റിലാടി..
പാട്ടുകേട്ടിട്ടുണരും ചേലിൽ...
ചിരിമണിയുതിർത്തു തരിവള... കിലുക്കി
ഇതുവഴിയൊരു ചെറു കുളിരല പോലിവൾ..
താങ്കുതക്ക തീക്കുതക്ക.. താങ്കു തക്ക തെയ്...
ആരോരും കാണാത്തൊരു.. കാട്ടിലെ ചെറു മേട്ടിലെ
പാതിരാപ്പൂ ആരെ.. ചൂടി
ആരോമലാളേ കൊണ്ടേ.. പോരാം..
ചമ്പാവിൻ പാടത്തെ മുടി ചീകൂ..കാറ്റേ
കൈതപ്പൂവിൻ തൈലം പൂശി ..പൂവിരലോടിച്ചു
ഇക്കളി വീട്ടിൽ.. ചിരി തൂകി.. തൂകി
പൂഞ്ചോലക്കുളിരൂറ്റി എടുത്തൊരു.. തൊങ്ങല് തൂക്കി
കാട്ടുപൂക്കൾ കാറ്റിലാടി...
പാട്ടുകേട്ടിട്ടുണരും ചേലിൽ
ചിരിമണിയുതിർത്തു തരിവള കിലുക്കി...
ഇതുവഴിയൊരു ചെറു കുളിരല പോലിവൾ
താങ്കുതക്ക... തീക്കുതക്ക... താങ്കുതക്ക തെയ്
വേഴാമ്പൽ കേഴുന്നൊരു കൂട്ടിലെ നെടുവീർപ്പിനെ
സ്വാതി നാളിൽ.. പൂമഴയായ് മൂടി
കുന്നോളം സ്നേഹം കൊണ്ടേ... വായോ...
മഴവില്ലേ.. തേരുമൊരുക്കി പോരൂ.. വേഗം
പുതു മാരിക്കാറും.. മിന്നൽ പിണറും കൂടെ കാണില്ലേ....
ഇക്കളി വീട്ടിൽ.. ചിരി തൂകി... തൂകി
പൂഞ്ചോലക്കുളിരൂറ്റി എടുത്തൊരു തൊങ്ങല് തൂക്കി
കാട്ടുപൂക്കൾ കാറ്റിലാടി...
പാട്ടുകേട്ടിട്ടുണരും.. ചേലിൽ...
ചിരിമണിയുതിർത്തു തരിവള കിലുക്കി
ഇതുവഴിയൊരു ചെറു കുളിരല പോലിവൾ
താങ്കുതക്ക... തീക്കുതക്ക... താങ്കുതക്ക താ