അറുപതു മരം
അക്കരമലമേലെന്തുണ്ടെന്തു-
ണ്ടറുപതു മരമുണ്ടറുപതുമരമു-
ണ്ടറുപതു മരമതിലെന്തുണ്ടെന്തു-
ണ്ടറുപതു പോടുണ്ടറുപതു പോടുണ്ടേ
ആഹാ ഓഹോ ..ആഹാ ..ഓ ഹാ
അറുപതു മരമതിലെന്തുണ്ടെന്തു-
ണ്ടറുപതു പോടുണ്ടറുപതു പോടു-
ണ്ടറുപതു പോടതിലെന്തുണ്ടെന്തു
ണ്ടറുപതു കിളിയുണ്ടറുപതു കിളിയുണ്ടെ
ആഹാ ഓഹോ ..ആഹാ ..ഓ ഹാ
റോന്തു പാറും വഞ്ചിനാടൻ കുരുവീ
പാട്ടുമൂളും വയൽക്കുരുവീ...
മേല്ക്കുമേലെ കതിരവൻ വിളങ്ങി
ചേറ്റുമാറിൽ കതിരൊരുങ്ങി
ഹേയ് അഞ്ചി തഞ്ചി കൊഞ്ചി
ഈ പുഞ്ചപ്പാടം കൊയ്യാൻ
കുണുങ്ങി വാടീ ചെല്ലക്കുറുമ്പീ..(2)
റോന്തു പാറും വഞ്ചിനാടൻ കുരുവീ
പാട്ടുമൂളും വയൽക്കുരുവീ...
മേല്ക്കുമേലെ കതിരവൻ വിളങ്ങി
ചേറ്റുമാറിൽ കതിരൊരുങ്ങി
ഹേയ് അഞ്ചി തഞ്ചി കൊഞ്ചി
ഈ പുഞ്ചപ്പാടം കൊയ്യാൻ
കുണുങ്ങി വാടീ ചെല്ലക്കുറുമ്പീ..(2)
നാട്ടുപാട്ടിൻ നന്തുണി മീട്ടി ചോലപ്പെണ്ണാള്
ഇന്നവളുയിരിൽ മിന്നായം കിളിമീൻ ആത്തോല്
പനയോലേൽ തുള്ളാടും കരിവാലൻ
കണിയാര് മനംനിറഞ്ഞേ..
അറുപതു പോടതിലെന്തുണ്ടെന്തു-
ണ്ടറുപതു കിളിയുണ്ടറുപതു കിളിയു-
ണ്ടറുപതു കിളിയതിലെന്തുണ്ടെന്തു-
ണ്ടറുപതു മുട്ടേണ്ടറുപതു മുട്ടേണ്ടേ
ആഹാ ഓഹോ ..ആഹാ ..ഓ ഹാ
റോന്തു പാറും വഞ്ചിനാടൻ കുരുവീ
പാട്ടുമൂളും വയൽക്കുരുവീ...
മേല്ക്കുമേലെ കതിരവൻ വിളങ്ങി
ചേറ്റുമാറിൽ കതിരൊരുങ്ങി
ഹേയ് അഞ്ചി തഞ്ചി കൊഞ്ചി
ഈ പുഞ്ചപ്പാടം കൊയ്യാൻ
കുണുങ്ങി വാടീ ചെല്ലക്കുറുമ്പീ..(2)
അറുപതു കിളിയതിലെന്തുണ്ടെന്തു-
ണ്ടറുപതു മുട്ടേണ്ടറുപതു മുട്ടേണ്ട-
റുപതു മുട്ടയിലെന്തുടെന്തു-
ണ്ടറുപതു കുഞ്ഞുണ്ടറുപതു കുഞ്ഞുണ്ടേ
ആഹാ ഓഹോ ..ആഹാ ..ഓ ഹാ
എന്റെ നെല്ല് നല്ല നെല്ല്
നിന്റെ നെല്ല് കാക്കച്ചിക്ക
കൊണ്ടെക്കള പാറ്റിക്കള തേച്ചിക്കളയോ
എന്റെ നെല്ല് നല്ല നെല്ല്
നിന്റെ നെല്ല് കാക്കച്ചിക്ക
കൊണ്ടെക്കള പാറ്റിക്കള തേച്ചിക്കളയോ
ആഹാ ഓഹോ ..ആഹാ ..ഓ ഹാ