സമയമാം നദി പുറകോട്ടൊഴുകീ

സമയമാം നദി പുറകോട്ടൊഴുകി
സ്മരണതൻ പൂവണി താഴ്വരയിൽ
സംഭവമലരുകൾ വിരിഞ്ഞു വീണ്ടും
വിരിഞ്ഞു വീണ്ടും (സമയമാം..)

സ്വർഗ്ഗകവാടം വിട്ടിറങ്ങി വന്നൂ തന്റെ
സ്വന്തം മകനെ തേടിത്തേടി
ജനനീ നിന്റെ ജനനീ
ജനിത സ്നേഹത്തിൻ മായാതരംഗിണീ
തരംഗിണീ (സമയമാം..)

അമ്മ വന്നുമ്മ വെച്ചെടുത്തൂ നിന്നെ വീണ്ടും
അത്ഭുത നാഗത്തിൻ കഥ പറഞ്ഞൂ
കിടത്തീ മാറിൽ കിടത്തീ
നറുതേൻ വാണിയാൽ താരാട്ടു പാടീ - പാടീ

സമയമാം നദി പുറകോട്ടൊഴുകി
സ്മരണതൻ പൂവണി താഴ്വരയിൽ
സംഭവമലരുകൾ വിരിഞ്ഞു വീണ്ടും
വിരിഞ്ഞു വീണ്ടും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Samayamaam nadi

Additional Info

അനുബന്ധവർത്തമാനം