നീല നീല സമുദ്രത്തിന്നക്കരെയായി

നീല നീല സമുദ്രത്തിന്നക്കരെയായി
നീലക്കാടുകൾ പൂവിരിച്ച താഴ്വരയൊന്നിൽ
വാകപൂത്തു മണംചിന്നും വള്ളിമലർക്കാവിലൊരു
വാനമ്പാടിയാരെയോ കാത്തിരുന്നൂ
പണ്ട് കാത്തിരുന്നൂ
(നീല..)

വർണ്ണശബളമായ തന്റെ തേരിലൊരു നാളിൽ
വന്യഭൂവിൽ മധുമാസമണഞ്ഞ നേരം
സ്വപ്നസുന്ദര പഞ്ജരത്തിൽ വിരുന്നു വന്നൂ ഒരു
സ്വർഗ്ഗവാതില്പക്ഷിയാകും കൂട്ടുകാരി - കൂട്ടുകാരീ
(നീല..)

പന്തലിട്ടു വെണ്മുകിലും മാരിവില്ലും
സുന്ദരിമാർ കാട്ടുപൂക്കൾ വിളക്കു വെച്ചു
വധുവിനെയും വരനെയും വരവേൽക്കുവാൻ ചുറ്റും
വനചിത്രശലഭങ്ങൾ കുരവയിട്ടു - കുരവയിട്ടൂ
(നീല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neela neela sumudrathin

Additional Info

അനുബന്ധവർത്തമാനം