മൗനരാഗപ്പൈങ്കിളീ നിൻ

മൌനരാഗ പൈങ്കിളീ നിൻചിറകു വിടർന്നെങ്കിൽ
മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ (2)

കവിതയായ് നീ ഉണർന്നു മധുപദ മധുരതൂവലിനാൽ
കദനതീയിൽ പിടയും പ്രിയനെ തഴുകിയുറക്കാമോ (2)
കാറ്റു പാടീ താലോലം കൈതയാടീ ആലോലം
മുകിലും മുകിലും പുണരുമീ മുഗ്ദ്ധരാവിന്റെ നിർവൃതി
പകർന്നു നൽകാമോ പ്രിയനെയുറക്കാമോ
മൌനരാഗ പൈങ്കിളീ നിൻചിറകു വിടർന്നെങ്കിൽ
മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ 

കഥകളായ് നീ വളർന്നു സാന്ത്വന വചനമാലികയാൽ
വ്യഥയിൽ മുങ്ങും പ്രിയന്റെ നിദ്രയെ അലങ്കരിക്കാമോ (2)
കടലു മൂളി താലോലം കരയുറങ്ങീയാമന്ദം
നിഴലും നിഴലും പിണയുമീ പ്രണയ യാമത്തിൻ മാധുരി
പകർന്നു നൽകാമോ പ്രിയനെയുറക്കാമൊ 

മൌനരാഗ പൈങ്കിളീ നിൻചിറകു വിടർന്നെങ്കിൽ
മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ 

ആ.... ആ... ആ... ആ... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Mounaraga painkili nin

Additional Info

അനുബന്ധവർത്തമാനം