അന്തരംഗം ഒരു ചെന്താമര
അന്തരംഗം ഒരു ചെന്താമരാ
അന്തരംഗം ഒരു ചെന്താമരാ
സുന്ദര സ്വപ്നങ്ങള്‍ നവകേസരങ്ങള്‍
സുന്ദര സ്വപ്നങ്ങള്‍ നവകേസരങ്ങള്‍
മൌനാനുഭൂതികള്‍ മരന്ദകണങ്ങള്‍
അന്തരംഗം ഒരു ചെന്താമരാ
ആ മന്ദഹാസമാം സൂര്യോദയത്തിലീ
ആനന്ദ പൂമുകുളം വിടരുന്നു
ആ....
ആ മന്ദഹാസമാം സൂര്യോദയത്തിലീ
ആനന്ദ പൂമുകുളം വിടരുന്നു
ആവര്‍ണ്ണ രശ്മികള്‍ തൊട്ടു തലോടുമ്പോള്‍
ആവര്‍ണ്ണ രശ്മികള്‍ തൊട്ടു തലോടുമ്പോള്‍
ആരാധനാ മൂല്യം അറിയുന്നു
അന്തരംഗം ഒരു ചെന്താമരാ
ആ ദുഖ സന്ധ്യതന്‍ സിന്ദൂരം പൊടിയുമ്പോള്‍
ആത്മാവിലഞ്ജലികള്‍ നിറയുന്നു
ആ ദുഖ സന്ധ്യതന്‍ സിന്ദൂരം പൊടിയുമ്പോള്‍
ആത്മാവിലഞ്ജലികള്‍ നിറയുന്നു
അടുത്ത വിഭാതത്തിന്‍ നവരംഗ രശ്മികള്‍
അടുത്ത വിഭാതത്തിന്‍ നവരംഗ രശ്മികള്‍
അകലെയല്ലെന്നോര്‍ത്തു മയങ്ങുന്നു....
അന്തരംഗം ഒരു ചെന്താമരാ
ധനിസധ നിധ ഗമപഗ രിസനിധ മധ പമ ഗരി
സരിഗമപധ നിരിസ
അന്തരംഗം ഒരു ചെന്താമരാ
ധനി ഗരി ധനി രിസ നീസ ധനി പാധ മാപ
ഗമപധനിരിസ
അന്തരംഗം ഒരു ചെന്താമരാ
അന്തരംഗം ഒരു ചെന്താമരാ
സുന്ദര സ്വപ്നങ്ങള്‍ നവകേസരങ്ങള്‍
സുന്ദര സ്വപ്നങ്ങള്‍ നവകേസരങ്ങള്‍
മൌനാനുഭൂതികള്‍ മരന്ദകണങ്ങള്‍
അന്തരംഗം ഒരു ചെന്താമരാ