ശശിപ്പാട്ട്

നാട്ടുമുക്കിലെ പാട്ടുപന്തലില്‍
കാത്തിരിപ്പവനോ ശശി...
തേച്ച ചായം ഉരച്ചു ചുറ്റിനും
തേപ്പു തീര്‍ത്തവനോ ശശി...
നാട്ടിലെ നിഴല്‍ കൂട്ടമൊക്കെയും
ആദരിപ്പവനോ ശശി...
ആരുമില്ലിനി കാണുവാനിതു 
കേള്‍ക്കുവാന്‍.. അയാൾ ശശി
നാട്ടുമുക്കിലെ.. പാട്ടുപന്തലില്‍ .... (2)

നാടകത്തുള്ള കോലം കണ്ടപ്പം
നാണം കെട്ടുമതാടണം
ജാലം കൈവിട്ടു ദേശം നോവിട്ടു
ദേഹം വിട്ടൊന്നു പോകണം
മോഹം പെയ്യുമ്പം പാറണം
മഴരാഗം കേള്‍ക്കുമ്പം  ചാറണം
കാട് പൂക്കുമ്പം കാണണം..
കലികാലം കൊയ്യുമ്പം പാടണം
കാറ്റിലെ കനല്‍ കട്ടയൊക്കെയും
ആളുമിക്കരളോ.. ശശി
ആരുമില്ലിനി കാണുവാനിതു 
കേള്‍ക്കുവാന്‍.. അയാൾ.. ശശി
നാട്ടുമുക്കിലെ പാട്ടുപന്തലില്‍ 
കാത്തിരിപ്പവനോ... ശശി..
പാട്ടു വന്നു വിളിച്ച നേര-
മൊരാട്ടമായവനോ.. ശശി...

മേഘം ഞെട്ടിയ രാവു കണ്ടപ്പം 
മാനം മൊത്തവും തേങ്ങല് ..
നീരില്‍ കെട്ടിയ തോണി മുങ്ങുമ്പോൾ 
ആറു കന്തിച്ച് മേവണം.. 
ഓളം തള്ളുന്ന താളം പൊട്ടിയൊ-
രോര്‍മ്മ കൈയ്ക്കണ ജീവിതം...
നേര് പിന്നിയ നേരം വന്നതും
പോര് കൊള്ളണ പൂമരം..
മേലെ നിന്നൊരു താരം  ചത്തതും
കീഴെ പെട്ടകത്താ ശശി 
നാട്ടുമുക്കിലെ പാട്ടുപന്തലില്‍ 

നാട്ടുമുക്കിലെ പാട്ടുപന്തലില്‍
കാത്തിരിപ്പവനോ ശശി
തേച്ച ചായം ഉരച്ചു ചുറ്റിനും
തേപ്പു തീര്‍ത്തവനോ.. ശശി
നാട്ടിലെ നിഴല്‍ കൂട്ടമൊക്കെയും
ആദരിപ്പവനോ.. ശശി..
ആരുമില്ലിനി കാണുവാനിതു 
കേള്‍ക്കുവാന്‍.. അയാൾ. ശശി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sasippatt

Additional Info

Year: 
2017

അനുബന്ധവർത്തമാനം