മന്ദാരക്കൊലുസ്സിട്ട
മന്ദാരക്കൊലുസ്സിട്ട ചിങ്കാരക്കുരുവിയല്ലേ
കണ്ണാടിക്കസവിട്ട കിന്നാരകുസൃതിയല്ലേ
ഓ... ഓ... എന്നാലും മനസ്സിന്റെ പൂന്തോപ്പിൻ തണലത്ത്
ചുമ്മാതെ ഇരിക്കണതെന്താണ് നീ
നിന്നോട് പിണങ്ങിയും വല്ലാതെ ഇണങ്ങിയും
ചുമ്മാതെ ഇരിക്കണ മുത്താണ് ഞാൻ
വെറുതേ വെറുതേ.......
മന്ദാരക്കൊലുസ്സിട്ട ചിങ്കാരക്കുരുവിയല്ലേ
കണ്ണാടിക്കസവിട്ട കിന്നാരകുസൃതിയല്ലേ
എന്റെ പാട്ടിന്റെ ശ്രീ രാഗമേ
ഒന്നുമ്മ വച്ചോട്ടെ കവിളത്ത് ഞാൻ
നിന്നെ എൻ മാറത്തെ മറുകായ്ക്കി ഞാൻ
നീല രാവാത്തെ മഴയായ്‌ക്കി ഞാൻ
ഒരു കുമ്പിളിനുള്ളിലെ ഹിമകണമായ് നിൻ നെഞ്ചിലൊരീറൻ മണിയാവാൻ
കുറുകും കുയിലിൻ കൂടിനുള്ളിൽ
കുഞ്ഞിക്കാറ്റിൻ ശ്രുതിയാവാം
നീല നിലാവേ നീ എനിക്കുള്ളതാവുന്ന നിമിഷമെന്നോ.....
ഹോയ്..... മന്താരക്കൊലുസ്സിട്ട ചിങ്കാരക്കുരുവിയല്ലേ
കണ്ണാടിക്കസവിട്ട മ്....മ്....
എന്റെ രാവിന്റെ മൺകൂട്ടിൽ
പാതിപൂക്കുന്ന വെൺതിങ്കൾ നീ
നിന്നെ കിനാവിന്റെ മേഘങ്ങളായ്
നീരാളമെന്നും പുതപ്പിച്ചു ഞാൻ
ഒരു മിന്നൽ മിടിച്ചൊരു മനസ്സിലുറങ്ങാൻ
മാറിലൊരിത്തിരി ഇടമുണ്ടോ
മുത്തുകൾ മൂടിയ നെഞ്ചിലെ ആമ്പൽ മൊട്ട് തരാല്ലോ ഞാൻ
ശ്രാവണ സന്ധ്യേ നീ എനിക്കുള്ളതാവുന്ന നിമിഷമെന്നോ....
മ്.....മ്.....മന്താരക്കൊലുസ്സിട്ട ചിങ്കാരക്കുരുവിയല്ലേ......
കണ്ണാടിക്കസവിട്ട കിന്നാരകുസൃതിയല്ലേ