സീനായ്

സീനായ് മാമലകൾ വാഴ്ത്തും നാഥൻ തന്റെ നാമം സ്തുതിച്ചുണർത്തീ
വാനിൽ കിന്നരങ്ങൾ മീട്ടി മാലാഖമാർ
പാടും ഗാനം മുഴങ്ങീ
വചനം പടർന്ന ശാന്തതയിൽ ഇരുമാനസങ്ങളും ഒന്നായി
കഴിയാൻ വരം തരാൻ...... സീനായ്

സ്നേഹത്തിൻ ശോശന്ന പൂക്കൾ
ഹൃദയത്തിൽ എന്നും വിരിയേണം
മാനത്തെ പറവകളെപ്പോലെ ഇനിയെന്നും
പാറിനടക്കേണം....... (2)
കൂരിരുളിൽ തിരിനാളമായ്
തെളിയേണം നീ കർത്താവേ.....

സീനായ് മാമലകൾ വാഴ്ത്തും നാഥൻ തന്റെ നാമം സ്തുതിച്ചുണർത്തീ

ഹൃദയത്തിൻ അൾത്താരയിലെന്നും കനിവിൻ തിരുരൂപം നിറയേണം
ഇടയന്റെ കുഞ്ഞാടുകളായി സ്വർഗ്ഗീയാരാമം തേടേണം.....(2)
മാതൃകയായ് ഈ കുടുംബം വാഴണമേ ചിരകാലം........(പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Seenaay

Additional Info

Year: 
2006