താരുണ്യത്തിന്റെ മോഹനമലര്‍വാടി

താരുണ്യത്തിന്റെ മോഹനമലര്‍വാടി
ആനന്ദത്തിന്റെ ഗീതങ്ങള്‍ പാടി
ഉല്ലാസത്തിന്റെ മാധുരിതേടി
പറന്നിടുന്ന കോകിലങ്ങള്‍
നമ്മളേവരും നമ്മളേവരും

ഹൃദയശലഭം തേടിടുന്നിതാ
പ്രണയസാന്ദ്ര ജീവിതലഹരി
സംഗീതത്തിന്റെ താളമേളത്താല്‍
സങ്കല്പലോകം നൃത്തമാടുന്നു

നിറഞ്ഞയൗവ്വനം വിരിഞ്ഞപൂവനം
നമ്മള്‍ കാണും ഭൂവനം
വസന്തമല്ലയോ സുഗന്ധമില്ലയോ
പാടാന്‍ വേഗം വരുവിന്‍
ഇതാണ് നമ്മളൊത്തുതീര്‍ത്തിടുന്ന സ്വര്‍ഗ്ഗം
ഇതാണ് രാവുതോറും നമ്മള്‍ കണ്ട സ്വപ്നം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thaarunyathinte mohana