ആരണ്യകം

കാനനം വൻമരപ്പീലിവിടർത്തി
സംഗീത സാന്ദ്രം സദാ താളബദ്ധം
കാട്ടുനീർച്ചോലകളുതിർക്കുന്ന ഗാനം
കാറ്റിനനവദ്യ രാഗപ്രദോഷം  
ചീവീടൊരുക്കും നിലയ്ക്കാത്ത വായ്ത്താരി
പ്രാണി വർഗത്തിൻ  മുഴുങ്ങുന്നൊരാരവം ..
ചീവീടൊരുക്കും നിലയ്ക്കാത്ത വായ്ത്താരി
പ്രാണി വർഗത്തിൻ  മുഴുങ്ങുന്നൊരാരവം ..

കാടൊരു കാടല്ല ..
മർത്യകുലത്തിന്റെ ആദിസംസ്കാരം പിറന്ന ഗർഫ ഗൃഹം
ഉൽകൃഷ്ട തത്വ രത്‌നങ്ങൾ വിളഞ്ഞതാം മാതരം
ഇവിടെ വസിച്ചവർ കാട്ടുമൃഗങ്ങളും കാട്ടാളരുമല്ല
സൽതത്വ വേദികളാം ഋഷീശ്വരർ..

കാടൊരു കാടല്ല ..
മർത്യകുലത്തിന്റെ ആദിസംസ്കാരം പിറന്ന ഗർഫ ഗൃഹം

ഭൂമിയിൽ ജീവന്റെ ആധാരം
കാലവ്യവസ്ഥതൻ പ്രാണതാളം
കൂറ്റൻ മഴുവുമായ എത്തുന്ന മർത്യരെ
ആർത്തി മുഴുത്ത കലിയുഗ പുത്രരേ ...
നിങ്ങൾ വെട്ടുന്ന വെട്ടുകളൊക്കെയും
മാതൃ ഗളത്തിലാണേൽപ്പതെന്നോർക്കുക
നിങ്ങൾ വെട്ടുന്ന വെട്ടുകളൊക്കെയും
മാതൃ ഗളത്തിലാണേൽപ്പതെന്നോർക്കുക

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aranyakam

Additional Info

Year: 
2017

അനുബന്ധവർത്തമാനം