മണിക്കിനാവിന്റെ

മണിക്കിനാവിന്റെ തൊട്ടിലിൽ..
മധുരശീതള ശയ്യയിൽ..
മന്ത്രവീണാ നാദവീചിക മാനസത്തിൽ നിറയവേ
മാനഞ്ചും മിഴികൾ പൂട്ടി നീയുറങ്ങെന്നോമലേ
നീയുറങ്ങാരോമലേ..

മണിക്കിനാവിന്റെ തൊട്ടിലിൽ..
മധുരശീതള ശയ്യയിൽ..
മന്ത്രവീണാ നാദവീചിക മാനസത്തിൽ നിറയവേ
മാനഞ്ചും മിഴികൾ പൂട്ടി നീയുറങ്ങെന്നോമലേ
നീയുറങ്ങാരോമലേ.. നീയുറങ്ങാരോമലേ..

മന്ദമന്ദം നിദ്രയിൽ നീ വഴുതി വീഴുമ്പോൾ..
സ്വപ്നജാലക വാതിലിൽ നിന്നെത്തി നോക്കും മാലാഖമാർ
കിന്നരിച്ചിറകും വീശി ചാരെയെത്തും ..
അവർ ഹരിതകാന്തികൾ ചിന്നി നിൽക്കും  
പാതയൂടെ നയിച്ചിടും ...പാതയൂടെ നയിച്ചിടും ...

പൊൻ തളകളണിഞ്ഞ നിന്റെ പിഞ്ചു പാദങ്ങൾ..
മെല്ലെ മെല്ലെ മണ്ണിതിൽ നീ അമർത്തിടുമ്പോൾ
രോമഹർഷത്താലി പൂക്കൾ വിരിയുമീ വഴി നീളെ
വിരിയുമീ വഴി നീളെ ..വിരിയുമീ വഴി നീളെ
ഉം ..ഉം ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manikkinavinte