വനത്തിൽ ഒരു രാത്രി

വനഭൂമിയാകെ പൊതിയും കരിമ്പടം
കഴ്ചകളൊന്നായ് മറയ്ക്കുന്ന കമ്പളം
മാഹാരണ്യ മധ്യത്തിലിന്നത്തെ രാത്രി
ഘോരാന്ധകാര പ്രവാഹമീ രാത്രി
വാരിളം കാറ്റിന്റെ കൈകളാണിന്നലെ
എന്നെ തഴുകിയ രാത്രിയല്ലാ
നക്ഷത്ര മലരുകൾ ചൂടിയെൻ ജാലക
വാതിൽക്കൽ വന്നെത്തി നോക്കി
വെൺചന്ദ്രലേഖയാം തൂമന്ദഹാസത്താൽ
കോരിത്തരിപ്പിച്ച രാത്രിയല്ലാ

ചക്രവാളത്തിന്റെ അങ്ങേച്ചെരുവിലെ
കാവിൽ നിന്നുയരുന്ന മണിനാദവും
ദൂരെയെങ്ങോ നിന്നൊഴുകിയെത്തുന്ന
നാദമേളങ്ങളും ചേർന്ന രാത്രിയല്ലാ
മാഹാരണ്യ മധ്യത്തിലിന്നത്തെ രാത്രി
ഘോരാന്ധകാര പ്രവാഹമീ രാത്രി
മാഹാരണ്യ മധ്യത്തിലിന്നത്തെ രാത്രി
ഘോരാന്ധകാര പ്രവാഹമീ രാത്രി
മുഴങ്ങുന്നിരുട്ടിന്റെ ആഴങ്ങളിൽ
ഹിംസ്ര മൃഗങ്ങളുയർത്തുന്ന പോരാട്ടഹാസങ്ങൾ
കാലന്റെ ഒച്ചപോൽ ..
ആരണ്യ രാത്രി തമോമയ മൂർത്തി
സംഹാരനർത്തനം ചെയ്യും നിശാചാരീ