ഒരു പാട്ടും മൂളി

ഒരു പാട്ടും മൂളി കൂടെവന്ന കുനു പൂങ്കാറ്റോ
ചിരി ചെല്ലക്കൊമ്പിൽ ചാഞ്ഞുനിന്ന കണി പൂമുത്തോ
ഒരു വർണ്ണക്കൂട്ടിൽ പാറിവന്ന
വെൺ‌തൂവൽ പ്രാവോ നീയോ..
ഒരു തപ്പും കൊട്ടി പാടിയാടി നടമാടാനോ
തെളിവാനിൻ മീതേ ചെന്നു നിന്നു ചിരിയാവാനോ
ഒരു പാട്ടിന്നുള്ളിൽ ഓഫ്‌ബീറ്റായ് തത്തും പോലെ നീയോ
ഒരു താളമായ്.. ഇനി പാടുവാൻ
പുതു രാഗമായ്.. എന്നുള്ളിൽ

ഒരു പാട്ടും മൂളി കൂടെവന്ന കുനു പൂങ്കാറ്റോ
ചിരി ചെല്ലക്കൊമ്പിൽ ചാഞ്ഞുനിന്ന കണി പൂമുത്തോ
ഒരു വർണ്ണക്കൂട്ടിൽ പാറിവന്ന
 വെൺ‌തൂവൽ പ്രാവോ നീയോ..

ഒരു കാണാക്കാറ്റിൽ.. പാടിയാടിടും മേഘം പോൽ
പല ദൂരം തേടി.. പാറാൻ വായോ
മിഴി മിന്നിച്ചിന്നും രാത്രി വിണ്ണിലെ പൊൻ‌കൂട്ടിൽ
പല സ്വപ്നം എന്നും കാണാല്ലോ
ഈ രാത്രി സംഗീതമുണരും കനവിലെ
കവിതയുതിരുമൊരു മഴമുത്തിൽ
പല ജാലം കാട്ടി കൂത്താടാം ...കൂത്താടാം ..
ഒരു മിന്നാമിന്നിക്കൂട്ടം പോലെ പറന്നുയർന്നേ
ഒരു മേഘത്തേരിൽ നിന്നെ തേടി അലഞ്ഞിടുന്നേ വാനിൽ

ഒരു പാട്ടും മൂളി കൂടെവന്ന കുനു പൂങ്കാറ്റോ
ചിരി ചെല്ലക്കൊമ്പിൽ ചാഞ്ഞുനിന്ന കണി പൂമുത്തോ
ഒരു വർണ്ണക്കൂട്ടിൽ പാറിവന്ന
 വെൺ‌തൂവൽ പ്രാവോ നീയോ..

പല കാതം ചെല്ലാം.. അന്തിവിണ്ണിലെ ചേലാവാം
ഒരു രാഗച്ചിന്തായ് പാടാൻ വായോ
മുകിലോരച്ചോട്ടിൽ.. മഞ്ഞുതുള്ളിയിൽ നീരാടാം...
നിറമേഴും കാണാം.. ഒന്നാവാം
ഇനി വർണ്ണതാരങ്ങളൊഴുകും കനവിലെ
കതിരു പുളകുമൊരു തെളിമഞ്ഞിൽ
പല മോഹം.. ഒന്നായ് കാണുമ്പോൾ
ഒരു ചിന്നച്ചെല്ലക്കൊമ്പിൽ മെല്ലെ കൂടൊരുക്കാം
ഒരു വെള്ളിത്തിങ്കൾ തുമ്പാൽ മെല്ലെ
തിരി തെളിക്കാം... രാവിൽ...

ഒരു പാട്ടും മൂളി കൂടെവന്ന കുനു പൂങ്കാറ്റോ
ചിരി ചെല്ലക്കൊമ്പിൽ ചാഞ്ഞുനിന്ന കണി പൂമുത്തോ
ഒരു വർണ്ണക്കൂട്ടിൽ പാറിവന്ന
 വെൺ‌തൂവൽ പ്രാവോ നീയോ..
ഒരു തപ്പും കൊട്ടി പാടിയാടി നടമാടാനോ
തെളിവാനിൻ മീതേ ചെന്നു നിന്നു ചിരിയാവാനോ
ഒരു പാട്ടിന്നുള്ളിൽ ഓഫ്‌ബീറ്റായ് തത്തും പോലെ നീയോ
ഒരു താളമായ്.. ഇനി പാടുവാൻ
പുതു രാഗമായ്.. എന്നുള്ളിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Oru pattum mooli

Additional Info

Year: 
2016

അനുബന്ധവർത്തമാനം