മാട്ടുപ്പൊങ്കലോ
മാട്ടുപ്പൊങ്കലോ ഒരു പാട്ടിൻ മഞ്ചലോ
ആ.. മാട്ടുപ്പൊങ്കലോ പാട്ടിൻ മഞ്ചലോ
കരളിൽ തുടിക്കും മഞ്ഞുതുള്ളിയോ
കളിചിരി ചൊല്ലും തുമ്പിപ്പെണ്ണിൻ ചന്തമോ
ആടിപ്പാടിക്കൂടാൻ ചന്തിരനെ വായോ
ആട്ടക്കാരി പെണ്ണിൻ ചിഞ്ചിലം താ
മാട്ടുപ്പൊങ്കലോ ഒരു പാട്ടിൻ മഞ്ചലോ
മഴവിൽ കുരുന്നേ മിഴിയിൽ കിണുങ്ങി
നിറയും മധുരമെന്നും ..
ഓ ഇവിടെയിനി നാം തകിലടി താളം
ഇടറില്ലൊരിക്കലും വെറുതേ
ഇടനെഞ്ചലിയും കതിരണിപ്പാടം
ഇരുളില്ലൊരിക്കലും കരളേ
ആ തപ്പുതാളപാട്ടുമൊത്തു കുത്തുവിളക്കൊന്നൊരുക്കി
താലമേന്തി കാത്തുനിന്നുവോ
ഓ പൊന്നുടവൾ കൈയ്യിലേന്തി
ചാന്ത് ചന്ദനങ്ങൾ പൂശി പൊന്നലുക്കുമേന്തി വന്നുവോ
ആടിപ്പാടിക്കൂടാൻ ചന്തിരനെ വായോ
ആട്ടക്കാരി പെണ്ണിൻ ചിഞ്ചിലം താ
മാട്ടുപ്പൊങ്കലോ ഒരു പാട്ടിൻ മഞ്ചലോ
പകലിൻ മലരേ കനവിൽ നിറഞ്ഞേ
തുടരും പ്രണയമെന്നും
ഓ ഒരുമെയ് ഇനി നാം പടയണി മേളം
ഒരുമിച്ചൊഴുകുക പുഴയായ്
പൊരുളിന്നുടയോൻ കനിയണ നേരം
പിരിയില്ലൊരിക്കലും കളിയായ്
ഓ പൊന്നുരുക്കി മന്ദിരം പണിഞ്ഞൊരുക്കി
പള്ളിമഞ്ചമേറി വന്നുവോ ..
ആ തങ്കനൂലിൽ പട്ടൊരുക്കി കുംങ്കുമക്കളം വരച്ചു
ചാമരങ്ങൾ വീശി നിന്നുവോ
ആടിപ്പാടിക്കൂടാൻ ചന്തിരനെ വായോ
ആട്ടക്കാരി പെണ്ണിൻ ചിഞ്ചിലം താ
മാട്ടുപ്പൊങ്കലോ ഒരു പാട്ടിൻ മഞ്ചലോ