പെണ്ണു് പെണ്ണു്

പെണ്ണു് പെണ്ണു് വേളിപ്പെണ്ണു്...
കണ്ണു് കണ്ണു് നീലക്കണ്ണു് ...
കണ്ടാൽ തൊട്ടു നോക്കാൻ മോഹമായ്
തൊട്ട് തൊട്ട്..പ്രേമം വേണ്ടാ
കണ്ണിൽ കള്ള നോട്ടം വേണ്ടാ
തങ്കത്തിങ്കൾ ഉണരും നേരമായ്
പുല്ലാഞ്ഞികൾ പൂക്കും മേട്ടിൽ
മഞ്ഞോലുമീ സ്നേഹക്കൂട്ടിൽ
ഇല്ലാ ചൊല്ല്.. പാടാം പൈങ്കിളീ
മുത്തം കൊണ്ടു മൂടാം.. ഞാനെടീ
മുത്ത്‌ മുത്ത്‌ മുത്തം.. വേണ്ടാ
മുത്താരണി പന്തൽ വേണ്ടാ
മുല്ലത്തെന്നൽ അകലേ... മാഞ്ഞുപോയ്

നിധമപ നിനിസാ നിനിസാ
നിസ രിഗ രിഗ രിസരീ
നിധമപ നിനിസാ നിനിസാ
നിസരിമ ഗരി ഗരിസാ

അന്തിത്തിരി താരം പോലെ
എന്നും വഴിക്കണ്ണും നട്ട്...
അല്ലിത്തുമ്പി ഏതോ.. മോഹം ദൂരെ പാടുന്നു
ഹോ അന്തിക്കൊരു കൂട്ടിന്നാണോ..
അല്ലിത്തുമ്പി മോഹം ചൊല്ലി...
നെഞ്ചിനുള്ളിൽ ഊറും.. സ്നേഹത്തേനുണ്ണാനാണോ
കണ്ടു മതിമറന്നഴകേ...
ചെണ്ടുമലരിലെ അധരം...
ഓ.....കല്യാണമായ്... പോരൂ പെൺകിളീ
പൊന്നാമ്പലിൻ തേരിൽ സുന്ദരീ
തൊട്ട് തൊട്ട് ...പ്രേമം വേണ്ടാ
കണ്ണിൽ കള്ള നോട്ടം വേണ്ടാ...
തങ്കത്തിങ്കൾ ഉണരും നേരമായ്

കന്നിക്കതിർ നെയ്യും വാനം
മുത്തുക്കുട ചൂടും നേരം...
വെള്ളിച്ചില്ലുമേഘം.. താലി പൂത്താലം നീട്ടി
ഹോ.....കണ്ണാന്തളി തേനുണ്ണാനോ...
കന്നിക്കതിരുള്ളം... തുള്ളി
ചെല്ലത്താമരപ്പൂമൊട്ടിൻ നാണം കാണാനോ
കണ്ടു പനിമതി അരികെ
നിന്റെ ചെറുചിരി മണിയിൽ..
ഓ കല്യാണമായ് പോരൂ പെൺകിളീ
പൊന്നാമ്പലിൻ തേരിൽ സുന്ദരീ

പെണ്ണു് പെണ്ണു് വേളിപ്പെണ്ണു്
കണ്ണു് കണ്ണു് നീലക്കണ്ണു്..
കണ്ടാൽ തൊട്ടു നോക്കാൻ മോഹമായ്
തൊട്ട് തൊട്ട് ..പ്രേമം തന്നാൽ
മുത്ത്‌ മുത്ത്‌ മുത്തം നൽകാം
മണ്ണും വിണ്ണും അലിയും നേരമായ്
ഓ ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pennu pennu

Additional Info

Year: 
2016

അനുബന്ധവർത്തമാനം