അരയാലിലകള്‍ അഷ്ടപദി പാടും

അരയാലിലകള്‍ അഷ്ടപദി പാടും
അരവിന്ദ നായനാ നിന്‍ അമ്പലമുറ്റത്ത്‌
ആത്മാവില്‍ അര്‍ച്ചനാ പുഷ്പവുമായ്
നിന്റെ സോപാനം തേടി വന്ന
വെള്ളരി പ്രാവ് ഞാന്‍
(അരയാലിലകള്‍ അഷ്ടപദി പാടും)

പൊയ്പോയ ജന്മത്തിന്‍ പതിനാറു കെട്ടിലെ
അന്തര്‍ജനമായിരുന്നില്ലയോ  ഞാന്‍
ദശപുഷ്പം ചൂടി ഇല്ലക്കുറി ചാര്‍ത്തിയ
മനക്കലെ മാണിക്യ നിധിയായിരുന്നു ഞാന്‍
(അരയാലിലകള്‍ അഷ്ടപദി പാടും)

പന്തീരടി പൂജ നേരം കഴിഞ്ഞു
നൈവേദ്യവും വാങ്ങി ആളും ഒഴിഞ്ഞു
തനിച്ചൊന്നു കാണാന്‍ കൊതിച്ചു ഞാന്‍ നില്‍ക്കെ
എനിക്കായി മാത്രം നിന്‍ നട വീണ്ടും തുറന്നു...
(അരയാലിലകള്‍ അഷ്ടപദി പാടും)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arayaalilakal ashtapdi paadum

Additional Info

Year: 
1995
Lyrics Genre: 

അനുബന്ധവർത്തമാനം